Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് കെ.സി. വേണുഗോപാലിന് പരിക്ക്

text_fields
bookmark_border
ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് കെ.സി. വേണുഗോപാലിന് പരിക്ക്
cancel

ഭോപാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വീണ് പരിക്കേറ്റു. കൈയ്ക്കും കാൽമുട്ടിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം.

യാത്രക്കിടെയുണ്ടായ തിരക്കിൽപെട്ട് കെ.സി. വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. ഉടൻ യാത്രാ ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, അദ്ദേഹം വീണ്ടും യാത്രയോടൊപ്പം ചേർന്നു.

ഇന്ന്, റാലിക്ക് നടുവിലൂടെ ഹെൽമെറ്റ് ധരിച്ച് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ച രാഹുലിന്‍റെ വീഡിയോ വൈറലായിരുന്നു. ഹെൽമെറ്റ് ധരിച്ച് ബൈക്ക് ഓടിച്ച രാഹുലിന് പ്രവർത്തകരും സുരക്ഷാ ജീവനക്കാരും വഴിയൊരുക്കി.

ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ നടത്തിയ രൂക്ഷ വിമർശനമാണ് രാഹുൽ അഴിച്ചുവിടുന്നത്. ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടനയെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നതെന്നും, ഈ ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ് അവരുടെ ആളുകളെ ജുഡീഷ്യറിയിലും മാധ്യമങ്ങളിലും പ്രതിഷ്ഠിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kc venugopal injured during bharat jodo yatra in Madhya Pradesh
Next Story