കെ.സി. വേണുഗോപാൽ രാജ്യസഭയിലേക്ക്
text_fieldsന്യൂഡൽഹി: സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജ്യസഭയ ിലേക്ക്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽനിന്നുള്ള അദ്ദേഹത്തിെൻറ സ്ഥാനാർഥിത് വം കോൺഗ്രസ് പ്രഖ്യാപിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയോഗിക്കെപ്പട്ടതിനെ തുടർന്ന് വേണുഗോപാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയിരുന്നു. പാർട്ടിയുടെ പാർലമെൻറിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിെൻറകൂടി ഭാഗമാണ് പുതിയ തീരുമാനം.
കെ.ടി.എസ് തുൾസി, ഫുലോദേവി നേതം -ഛത്തിസ്ഗഢ്, ദിഗ്വിജയ്സിങ്, ഫൂൽസിങ് ബറയ്യ -മധ്യപ്രദേശ്, രാജീവ് സതവ് -മഹാരാഷ്ട്ര, വേണുഗോപാലിനു പുറമെ നീരജ് ഡാംഗി -രാജസ്ഥാൻ, കെന്നഡി ഖയിം -മേഘാലയ, ഷഹ്സാദ അൻവർ -ഝാർഖണ്ഡ്, ശക്തിസിങ് ഗോഹിൽ, ഭരത് സിങ് സോളങ്കി -ഇരുവരും ഗുജറാത്ത്, ദീപേന്ദർ സിങ് ഹൂഡ -ഹരിയാന എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ഇവരുടെ സ്ഥാനാർഥിത്വം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. ബി.ജെ.പി ടിക്കറ്റിൽ മലയാളിയായ അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ എത്തിയതും രാജസ്ഥാൻ വഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
