കേരളം പിടിക്കുമെന്ന് മോദി; പൂതി മനസിൽ വെച്ചേക്കാൻ കെ.സി വേണുഗോപാൽ
text_fieldsവടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെ കേരളത്തിലും അധികാരത്തിലെത്തുമെന്ന മോദിയുടെ അവകാശവാദം തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ. കേരളത്തെ മോദി മനസിലാക്കിയിട്ടില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റായിരിക്കും ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് ലഭിക്കുകയെന്നും മോദിയുടെ പൂതി മനസ്സിൽ വെച്ചാൽ മതിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
"മോദിക്ക് കേരളത്തെ ശരിക്ക് മനസ്സിലായിട്ടില്ല എന്നു വേണം കരുതാൻ. ലോക്‌സഭയിൽ പൂജ്യം സീറ്റായിരിക്കും ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് ലഭിക്കുക. കേരളം പിടിക്കുമെന്ന പൂതി മോദി മനസ്സിൽ വെച്ചാൽ മതി. മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇരുവർക്കും ഒരേ ലക്ഷ്യമാണ്. കേന്ദ്രം പാചക വാതകത്തിന് വില കൂട്ടുമ്പോൾ ഇവിടെ ഇന്ധന സെസ് കൂട്ടുന്നു. അവിടെ മോദി ഇവിടെ പിണറായി എന്നതാണ് സ്ഥിതി. തങ്ങൾക്കെതിരായി എഴുതുന്ന ആളുകളെ സി.പി.എം ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളത്’’ -വേണുഗോപാൽ പറഞ്ഞു.

