കാവേരി: തമിഴ്നാടിന് 34 ടി.എം.സി വെള്ളം നൽകണമെന്ന് അതോറിറ്റി
text_fieldsചെന്നൈ: ജൂലൈയിൽ തമിഴ്നാടിന് 34 ടി.എം.സി ജലം വിട്ടുകൊടുക്കാൻ കർണാടകയോട് കാവേരി വാട്ടർ മാനേജ്മെൻറ് അതോറിറ്റി ഉത്തരവിട്ടു. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച കാവേരി വാട്ടർ മാനേജ്മെൻറ് അതോറിറ്റിയുടെ ആദ്യ noയോഗത്തിലായിരുന്നു തീരുമാനം.
അതോറിറ്റി ചെയർമാനായി നിയമിക്കെപ്പട്ട സെൻട്രൽ വാട്ടർ കമീഷൻ ചെയർമാൻ എസ്. മസൂദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. വർഷംതോറും തമിഴ്നാടിന് 177.25 ടി.എം.സി ജലം ലഭ്യമാക്കണമെന്നാണ് ട്രൈബ്യൂണൽ വിധി. തമിഴ്നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് സെക്രട്ടറി എസ്.കെ. പ്രഭാകർ പെങ്കടുത്തു. തമിഴ്നാടിന് അർഹമായ കാവേരി നദീജലം ലഭ്യമായത് ചരിത്രനേട്ടമാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിൽ പ്രഖ്യാപിച്ചു.
