ഇത്രയും ലൈംഗിക വൈകൃതമുള്ള അധപതിച്ച മനുഷ്യനെ ഞാൻ കണ്ടിട്ടില്ല - ജസ്റ്റിസ് കട്ജു
text_fieldsന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ ക ട്ജു. ഇത്രയും ലൈംഗിക വൈകൃതമുള്ള നാണംകെട്ട അധപതിച്ച മറ്റൊരു ജഡ്ജിയെ തെൻറ ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ് ഗോഗോയിയെ കുറിച്ച് കട്ജു ഫേസ്ബുക്കിൽ കുറിച്ചത്.
‘‘20 വർഷം അഭിഭാഷകനും അതിനുശേഷമുള്ള 20 വർഷം ഞാൻ ജഡ്ജിയുമായിരുന്നു. നല്ലതും മോശവുമായ ഒരുപാട് ജഡ്ജിമാെര എനിക്കറിയാം. പക്ഷേ ഇന്ത്യൻ ജുഡീഷ്യറിയിൽ ഇത്രയും നാണംകെട്ടതും അധപതിച്ചതും ലൈംഗിക വൈകൃതമുള്ളതുമായ മറ്റൊരു ജഡ്ജിയെ ഞാൻ കണ്ടിട്ടില്ല’’. കട്ജു ഫേസ്ബുക്കിൽ കുറിച്ചു.
തെമ്മാടിയും ആഭാസനുമായ ഈ മനുഷ്യൻ ഇപ്പോൾ ഇന്ത്യൻ പാർലമെൻറിേലക്ക് പോകുന്നുവെന്ന പരിഹാസവും കട്ജു പങ്കുവെച്ചു. രഞ്ജൻ ഗോഗോയിയുടെ രാജ്യസഭ പ്രവേശനത്തിൽ എതിർപ്പുമായി ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂർ എന്നിവരും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
