Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീം കോടതിയിൽ...

സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന്​ കട്​ജു

text_fields
bookmark_border
സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന്​ കട്​ജു
cancel

ന്യൂഡൽഹി: സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹരജി വീണ്ടും പരിഗണിക്കുന്ന വേളയിൽ ഹാജരാകില്ലെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മർക്കണ്ഡേയ കട്ജു. കോടതിയിൽ ഹാജരാകുന്നതിന്​ ഭരണഘടനാപരമായ തടസങ്ങളുണ്ടെന്നും ആർടിക്ക്ൾ 124(7) പ്രകാരമാണ്​ ഹാജരാകാത്തതെന്നുമാണ് ​കട്ജു നൽകിയിരിക്കുന്ന വിശദീകരണം.

സൗമ്യ വധക്കേസിൽ സംസ്​ഥാന സർക്കാറും സൗമ്യയുടെ അമ്മയും നൽകിയ പുന:പരിശോധന ഹരജി പരിഗണിക്കവെ കോടതിയിൽ ഹാജരായി വിധിയിലെ തെറ്റുകൾ സംബന്ധിച്ച്​ വിശദീകരണം നൽകാനാണ് ​കോടതി നിർദേശിച്ചത്​.

നേരത്തെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ കോടതി വിധിയിൽ​ പിഴവു പറ്റിയെന്ന് കട്ജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇത്​ റിവ്യൂ ഹർജിയായി സ്വീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ അസാധാരണമായ നടപടി. കേസ് ​നവംബർ 11ന്​ വീണ്ടും പരിഗണിക്കും.

Show Full Article
TAGS:katju 
News Summary - katju did not attend in sc
Next Story