Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് ആഘോഷമാക്കാൻ ബിഹാർ എസ്.പി വെടിയുതിർത്തത് വിവാദത്തിൽ
text_fieldsbookmark_border
കത്യാർ (ബിഹാർ): ഓദ്യോഗിക കാര്യങ്ങൾക്കല്ലാതെ സർവീസ് റിവോൾവർ ഉപയോഗിച്ച കത്യാർ എസ്.പി സിദ്ധാർഥ് മോഹൻ ജെയ്നിന്റെ നടപടി വിവാദത്തിൽ. സി.ബി.ഐ ഓഫീസറായി ഡൽഹിയിലേക്ക് സ്ഥലം മാറുന്നതിനോട് അനുബന്ധിച്ച് സിദ്ധാർഥ് മോഹന്‍ റെയിൽവേ ഗോൾഫ് ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. എസ്.പി 10 തവണ ആകാശത്തേക്ക് വെടിയുതിർത്താണ് തന്റെ യാത്രയയപ്പ് ആഘോഷമാക്കിയത്.
ജഡ്ജിമാരടക്കം ഉയർന്ന റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥർ പെങ്കടുത്ത ചടങ്ങിൽ അനൗദ്യോഗികമായി തോക്ക് ഉപയോഗിച്ച എസ്.പിക്കെതിരെ യാതൊരു നിയമ നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ആഘോഷ ചടങ്ങില്‍ പങ്കെടുത്ത ഒരാൾ പകർത്തിയ വെടിയുതിർക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് എസ്.പിക്ക് നേരെ വിമര്‍ശനങ്ങൾ ഉയർന്നത്.
Next Story
