കഠ്വ കേസ് സാക്ഷിക്ക് പീഡനം: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
text_fieldsന്യൂഡൽഹി: കഠ്വ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രധാന സാക്ഷി താലിബ് ഹുസൈനെ ജമ്മു- കശ്മീർ പൊലീസ് വ്യാജ ബലാത്സംഗക്കേസ് ചുമത്തി പീഡിപ്പിക്കുകയാണെന്ന ആരോപണത്തിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. താലിബ് ഹുസൈെൻറ അടുത്ത ബന്ധുവാണ് ഹേബിയസ് കോർപസ് ഹരജി നൽകിയത്. താലിബിനെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുകയാണെന്ന് ഹരജിയിൽ പറഞ്ഞു. തുടർന്ന് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ആണ് ഹരജിക്കാരനു വേണ്ടി ഹാജരായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
