Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ് വ പീഡനക്കൊല:...

കഠ് വ പീഡനക്കൊല: ജീവപര്യന്തം റദ്ദാക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
കഠ് വ പീഡനക്കൊല: ജീവപര്യന്തം റദ്ദാക്കണമെന്ന ഹരജി തള്ളി
cancel

ച​ണ്ഡി​ഗ​ഢ്: 2018ൽ ​ക​ഠ് വ​യി​ൽ എ​ട്ട് വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്ന മു​ഖ്യ സൂ​ത്ര​ധാ​ര​നും ക്ഷേ​ത്ര​ന​ട​ത്തി​പ്പു​കാ​ര​നു​മാ​യി​രു​ന്ന സ​ഞ്ജി റാ​മി​ന്റെ ഹ​ര​ജി ത​ള്ളി പ​ഞ്ചാ​ബ്, ഹ​രി​യാ​ന ഹൈ​കോ​ട​തി. ഈ ​മാ​സം ആ​റി​നാ​ണ് സ​ഞ്ജി റാ​മി​ന്റെ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സു​മാ​രാ​യ ഗു​ർ​വീ​ന്ദ​ർ സി​ങ് ഗി​ൽ, ര​മേ​ശ് കു​മാ​രി എ​ന്നി​വ​ര​ട​ങ്ങി​യ പ​ഞ്ചാ​ബ്, ഹ​രി​യാ​ന ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മൂ​ന്ന് പേ​ജു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ശി​ക്ഷ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള കേ​സ​ല്ല ഇ​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഇ​യാ​ളു​ടെ അ​പ്പീ​ൽ സെ​പ്റ്റം​ബ​റി​ൽ അ​ന്തി​മ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ലി​സ്റ്റ് ചെ​യ്യാ​ൻ കോ​ട​തി ര​ജി​സ്ട്രി​യോ​ട് നി​ർ​ദേ​ശി​ച്ചു.

2018 ജ​നു​വ​രി​യി​ൽ കു​റ്റ​കൃ​ത്യം ന​ട​ന്ന ദേ​വ​സ്ഥാ​നം (ക്ഷേ​ത്രം) പ​രി​പാ​ല​ക​നാ​യി​രു​ന്ന റാ​മി​ന് പ​ത്താ​ൻ​കോ​ട്ടി​ലെ ഒ​രു സെ​ഷ​ൻ​സ് കോ​ട​തി​യാ​യി​രു​ന്നു ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ അ​ന​ന്ത​ര​വ​ൻ പ​ർ​വേ​ഷ് കു​മാ​റി​നും പ്ര​ത്യേ​ക പൊ​ലീ​സ് ഓ​ഫി​സ​ർ ദീ​പ​ക് ഖ​ജൂ​രി​യ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanapanjabKathuaHigh Cout
News Summary - Kathua Rape-Murder Case: Punjab and Haryana HC Rejects Sanji Ram’s Plea to Suspend Life Sentence.
Next Story