Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്​വ: പ്രതികളെ...

കഠ്​വ: പ്രതികളെ അനുകൂലിക്കുന്ന നീക്കവുമായി വീണ്ടും ബി.ജെ.പി

text_fields
bookmark_border
കഠ്​വ: പ്രതികളെ അനുകൂലിക്കുന്ന നീക്കവുമായി വീണ്ടും ബി.ജെ.പി
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ കഠ്​വയിൽ എട്ട്​ വയസുകാരി പീഡനത്തിനരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ അനുകൂലിക്കുന്ന സമീപനവുമായി വീണ്ടും ബി.ജെ.പി. കഠ്​വ കേസിൽ ക്രൈംബ്രാഞ്ച്​ അന്വേഷണത്തെയും അറസ്​റ്റുകളെയും അഭിഭാഷകൻ വിമർശിക്കുന്ന വിഡിയോ പോസ്​റ്റ്​ ചെയ്​താണ്​ ബി.ജെ.പി കശ്​മീർ ഘടകം വീണ്ടും പ്രതികളോടുള്ള കൂറവ്​ വ്യക്​തമാക്കിയിരിക്കുന്നത്​. കഠ്​വ ബലാൽസംഗ കേസ്​ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്​ ബി.ജെ.പിയുടെ പുതിയ നീക്കം.

കഠ്​വ കേസിൽ വൻ വെളിപ്പെടുത്തൽ എന്ന രീതിയിലാണ്​ ​വിഡിയോ ബി.ജെ.പി പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ അഞ്ചംഗ സംഘം ബലാൽസംഗം നടന്ന കഠ്​വയിലെ ഗ്രാമം സന്ദർശിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ രക്ഷിതാക്കളെ കാണാൻ സംഘം തയാറായിരുന്നില്ല. ഇതിന്​ പിന്നാലെയാണ്​ പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തുന്നത്​.

കഠ്​വ ബലാൽസംഗത്തിൽ കശ്​മീർ ക്രൈംബ്രാഞ്ച്​ അന്വേഷണത്തെ പിന്തുണച്ച്​ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ്​ അന്വേഷണ സാധുതയെ തന്നെ ചോദ്യം ചെയ്​ത്​ ബി.ജെ.പി വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKathuarape-murder case. BJP
News Summary - Kathua rape-murder case: BJP turns up heat again with video slamming J&K police-India news
Next Story