Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്​വ കേസിലെ പ്രതി...

കഠ്​വ കേസിലെ പ്രതി ‘ദൃശ്യം’ മാതൃകയിൽ വ്യാജരേഖ ഉ​ണ്ടാക്കിയത്​ അന്വേഷിക്കുന്നു

text_fields
bookmark_border
കഠ്​വ കേസിലെ പ്രതി ‘ദൃശ്യം’ മാതൃകയിൽ വ്യാജരേഖ ഉ​ണ്ടാക്കിയത്​ അന്വേഷിക്കുന്നു
cancel

ശ്രീനഗർ: കഠ്​വ കേസിലെ പ്രതി വ്യാജരേഖയുണ്ടാക്കി കുറ്റകൃത്യം നടന്ന സമയം സ്​ഥലത്തില്ലായിരുന്നുവെന്ന്​ വരുത്തിത്തീർക്കാൻ നടത്തിയ ശ്രമത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം മീറത്തിലേക്ക്​ വ്യാപിപ്പിച്ചു. മീറത്തിലെ കോളജിൽ ഡിഗ്രി വിദ്യാർഥിയായ വിശാൽ ജംഗോത്രയാണ്​ ‘ദൃശ്യം’ സിനിമയുടെ മാതൃകയിൽ വ്യാജരേഖയുണ്ടാക്കി കേസിൽ നിന്ന്​ തടിയൂരാൻ ശ്രമിച്ചത്​. കഠ്​വയിൽ ബാലികയെ മാനഭംഗപ്പെടുത്തിയ പ്രതി കുട്ടിയെ വധിക്കാൻ സഹായം നൽകിയെന്നും ക്രൈം​ബ്രാഞ്ച്​ കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യ പ്രതികളിലൊരാളായ സഞ്​ജി റാമി​​​െൻറ മകനാണ്​ ജംഗോത്ര. 

സംഭവസമയത്ത്​ ഇയാൾ മീറത്ത്​​​ കോളജിൽ പരീക്ഷ എഴുതിയെന്ന്​ വരുത്തിത്തീർക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്നാണ്​ ക്രൈംബ്രാഞ്ച്​ സംശയിക്കുന്നത്​. ഇയാൾക്കു​േവണ്ടി മറ്റുചിലർ രജിസ്​റ്ററിൽ ഒപ്പുവെച്ചതായും പരീക്ഷ എഴുതിയതായുമാണ്​ കരുതുന്നത്​. മീറത്ത്​​ പൊലീസി​​​െൻറ സഹായത്തോടെ അപരന്മാരെ കണ്ടെത്താനാണ്​ ശ്രമം. ഇതിനായി കോളജിൽനിന്ന്​ പിടിച്ചെടുത്ത രേഖകളിലെ കൈ​യെഴുത്ത്​ പരിശോധിക്കാൻ ഫോറൻസിക്​ ലാബിലേക്ക്​ അയച്ചിട്ടുണ്ട്​.

മീറത്ത്​​ കോളജിലെ പരീക്ഷഹാളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ്​ അന്വേഷണ സംഘത്തി​​​െൻറ പ്രതീക്ഷ. ഇതുകൂടി ലഭ്യമായ ശേഷം അനുബന്ധ കുറ്റപത്രം ജൂൺ രണ്ടാം വാരത്തോടെ സമർപ്പിക്കുമെന്ന്​ ക്രൈംബ്രാഞ്ച്​ വൃത്തങ്ങൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake documentmalayalam newsKathua rape murderVishal Jangotra
News Summary - Kathua Rape Murder: Accuse Vishal Jangotra Create Fake Documents -India News
Next Story