എട്ടു വയസുകാരിയുടെ കുടുംബം വീടുപേക്ഷിച്ച് പലായനം ചെയ്തു
text_fieldsകത്വ: കത്വ കൂട്ടബലാത്സംഗ കൊലക്ക് ഇരയായ ആസിഫ ബാനുവിെൻറ കുടുംബം റസാന ഗ്രാമത്തിലെ വീട് ഉപേക്ഷിച്ച് നാടു വിട്ടു. കേസ് മുറുകവെ സംഭവത്തിൽ ജമ്മു ബാർ അസോസിയേഷൻ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ പിതാവ് 52കാരനായ പുജ്വാല, ഭാര്യ നസീമ, രണ്ട് കുട്ടികൾ എന്നിവർ പലായനം ചെയ്തത്. ചൊവ്വാഴ്ച രാത്രി ആരോടും പറയാതെ വീട് വിട്ട ഇവർ സാംബ ജില്ലയിൽ പുജ്വാലയുടെ സഹോദരെൻറ
വീട്ടിലെത്തിയതായാണ് വിവരം. അതേസമയം, പുജ്വാലയുടെ സഹോദരൻ അഖ്തറിെൻറ മകളാണ് ആസിഫ ബാനുവെന്നും കുട്ടിയെ ഇവർ ദത്തെടുത്തതാണെന്നും സഹോദരൻ നിസാർ അഹ്മദ് ഖാൻ വ്യക്തമാക്കി. രണ്ട് മക്കളും നേരേത്ത അപകടത്തിൽ മരിച്ചതിനാൽ ഭാര്യ നസീമയുടെ ആവശ്യപ്രകാരമാണ് ആസിഫയെ ദത്തെടുത്തത്. അവൾ ഒാടിക്കളിച്ച പുൽമേടുകളും അരുവികളും തുടർന്നും കൺനിറയെ കാണാൻ ആഗ്രഹമുണ്ടെങ്കിലും ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ആക്രമണം ഭയന്നാണ് പുജ്വാല നാടുവിട്ടതെന്നും നിസാർ അഹ്മദ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
