കഠ്വ കൂട്ടബലാത്സംഗ കേസ്: ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
text_fieldsപത്താൻകോട്ട്: ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ഗ്രാമത്തിലെ ക്ഷേത്ര ത്തിൽ ഒളിപ്പിച്ച് കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ കേസിൽ ക്ഷേത്ര പൂജാരി അടക്കം മൂ ന്ന് പ്രതികൾക്ക് ജീവപര്യന്തവും മറ്റ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം വീതം കഠിനതടവും ശിക്ഷ. കഠ് വ ഗ ്രാമ പ്രമുഖനും ക്ഷേത്ര പൂജാരിയുമായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായ സാൻജിറാം (60), പതിനഞ്ചുകാരന്‍റെ സഹായി പർവേഷ് കുമാർ, സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജൂരിയ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.
സ്പെഷൽ പൊലീസ് ഓഫിസർ സുര ീന്ദർ കുമാർ വർമ, തെളിവ് നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരായ തിലക് രാജ് (ഹെഡ് കോൺസ്റ്റബിൾ), ആനന്ദ് ദത്ത് (ഹീരാ നഗർ പൊലീ സ് സ്റ്റേഷനിലെ എസ്.ഐ) എന്നിവർക്കാണ് അഞ്ച് വർഷം വീതം കഠിന തടവ് ശിക്ഷ ലഭിച്ചത്. സാൻജിറാമിനെതിരെ റൺബീർ പീനൽ കോഡി ( ആർ.പി.സി)ലെ 302 (കൊലപാതകം), 376 ഡി (കൂട്ടബലാൽസംഗം), 363 (തട്ടിക്കൊണ്ടു പോകൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 343 അകാരണമായി തടങ്കലിൽവെ ക്കൽ) എന്നീ കുറ്റങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 201-ാം വകുപ്പും (തെളിവ് നശിപ്പിൽ) ചുമത്തിയിട്ടുള്ളത്.
രാ ജ്യ മനഃസാക്ഷിയെ നടുക്കിയ കേസിൽ ക്ഷേത്ര പൂജാരിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം ഏഴു പേ ർക്കെതിരായ വിചാരണ പൂർത്തിയാക്കിയാണ് പഞ്ചാബിലെ പത്താൻകോട്ട് ജില്ലാ സെഷൻസ് കോടതി ജഡ ്ജി തേജ് വീന്ദർ സിങ് വിധി പറഞ്ഞത്. മുഖ്യപ്രതി സാൻജിറാമിന്‍റെ മകൻ വിശാൽ ജംഗോത്രയെ തെളിവിന്‍റെ അഭാവത്തിൽ കോടതി വ െറുതെവിട്ടു.
കേസിലെ പ്രതിയും സാൻജിറാമിന്‍റെ അനന്തരവനുമായ പതിനഞ്ചുകാരന്‍റെ വിചാരണ കോടതി നടത്തിയിരുന്നില ്ല. പ്രതിയുടെ പ്രായം സംബന്ധിച്ച തർക്കമാണ് ഇതിന് കാരണം. പ്രായം സംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി നിർദേശ പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്.
2018 ജൂണിലാണ് പത്താൻകോട്ട് സെഷൻസ് കോടതിയിൽ കേസിൽ രഹസ്യ വിചാരണ ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കേസിൽ 275 തവണ വാദം കേൾക്കുകയും 132 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ കഠ് വക്ക് സമീപം റസാന ഗ്രാമത്തിൽ എട്ടു വയസുകാരിയായ നാടോടിക ബാലികയെ കാണാതായത് 2018 ജനുവരി പത്തിനായിരുന്നു. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികളൊരാൾ തൊട്ടടുത്ത ചെറു ക്ഷേത്രത്തിലേക്കു കൊണ്ടു പോയി ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണ് പീഡിപ്പിച്ചത്.
മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ല് കൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. ജനുവരി 17ന് ആണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി കുടുംബം തിരച്ചിൽ തുടരുകയായിരുന്നു.
ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്ന് നാടോടി മുസ്ലിം വിഭാഗത്തെ ആട്ടിയോടിക്കുക എന്നതായിരുന്നു പദ്ധതി. വർഗീയ ചേരിതിരിവുള്ള പ്രതികരണങ്ങൾ അതിരുവിട്ടതോടെ കേസ് പത്താൻകോട്ട് കോടതിയിലേക്ക് മാറ്റാൻ കുട്ടിയുടെ കുടുംബത്തിന്‍റെ അഭ്യർഥന പരിഗണിച്ച സുപ്രീംകോടതി ഉത്തരവിട്ടു.
കേസിലെ പ്രതികളെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എമാർ നടത്തിയ പരസ്യ പ്രസ്താവന വലിയ പ്രതിേഷധത്തിനും വഴിവെച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയിൽ പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാറിലെ മന്ത്രിമാരായിരുന്ന ചൗധരി ലാൽ സിങ്ങും ചന്ദർ പ്രകാശ് ഗംഗയും പങ്കെടുത്തത് വിമർശങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
പ്രതികളെക്കുറിച്ച് കുറ്റപത്രത്തിൽ പറയുന്നത്:
1. സാൻജിറാം (60)
റവന്യുവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബ്രാഹ്മണർ താമസിക്കുന്ന പ്രദേശത്തു വന്നു വീടു വാങ്ങിയ ബഖർവാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി ഈ സംഭവങ്ങൾ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ മുടക്കി.
2. ദീപക് ഖജൂരിയ (സ്പെഷൽ പൊലീസ് ഓഫിസർ)
മാനസിക വിഭ്രാന്തിയുള്ള രോഗികൾക്കു നൽകുന്ന എപിട്രിൽ 0.5 എംജി ഗുളിക പത്തെണ്ണം വാങ്ങി മൂന്നെണ്ണം പെൺകുട്ടിക്കു ബലം പ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.
3. തിലക് രാജ് (ഹെഡ് കോൺസ്റ്റബിൾ)
കേസ് ഒതുക്കുന്നതിനു സാൻജിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാൻജിറാമിൽ നിന്നു കൈപ്പറ്റി.
4. സുരീന്ദർ കുമാർ വർമ (സ്പെഷൽ പൊലീസ് ഓഫീസർ)
മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. േദവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും (ജനുവരി 10 മുതൽ 17 വരെ) കുട്ടിയുടെ കുടുംബത്തിന്‍റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.
5. ആനന്ദ് ദത്ത് (ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ)
കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങിനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചു ലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.
6. പർവേഷ് കുമാർ (പതിനഞ്ചുകാരൻറെ സഹായി)
പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.
7. പതിനഞ്ചുകാരൻ
സമീപത്തെ സ്കൂളിലെ പ്യൂണിന്‍റെ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽ നിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടു പോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലു കൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.
8. വിശാൽ ജംഗോത്ര
സാൻജി റാമിന്‍റെ മകൻ. യുപിയിലെ മീററ്റിൽ ബി.എസ്.സി വിദ്യാർഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതു പ്രകാരം മീററ്റിൽ നിന്ന് കഠ്‌വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകയ്യെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
