Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്​വ കേസ്​; എസ്​.ഐ.ടി ...

കഠ്​വ കേസ്​; എസ്​.ഐ.ടി അംഗങ്ങൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

text_fields
bookmark_border
കഠ്​വ കേസ്​; എസ്​.ഐ.ടി അംഗങ്ങൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
cancel

ന്യൂഡൽഹി: കഠ്​വയിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ കേസ്​​ അന്വേഷിച്ച ക്രൈം ​ബ്രാഞ്ച് ​ പ്രത്യേക അന്വേഷണ വിഭാഗത്തിലെ (എസ്​.ഐ.ടി) ആറ്​ അംഗങ്ങൾക്കെതിരെ കേസെട​ുക്കാൻ കോടതി ഉത്തരവ്​. തെറ്റായ മൊഴി നൽക ാൻ സാക്ഷികളിൽ സമ്മർദം ചെലുത്തുകയും മർദിക്കുകയും ചെയ്​തെന്ന പരാതിയിലാണ്​ ഉത്തരവ്​.

മുൻ പൊലീസ്​ സൂപ്രണ്ട്​ ആർ.കെ ജല്ല, എ.എസ്​.പി പീർസാദ നവീദ്​, ഡെപ്യൂട്ടി പൊലീസ്​ സൂപ്രണ്ടുമാരായ​ ഷെദംബരി ശർമ, നിസാർ ഹുസൈൻ, എസ്​.ഐ അർഫാൻ വാനി, ​ൈ​ക്രം ബ്രാഞ്ചിലെ കെവാൾ കിഷോർ എന്നിവർ​െക്കതിരെ​ കേസെടുക്കാനാണ്​ ജമ്മു കശ്​മീർ പൊലീസ്​ സൂപ്രണ്ട്​ തേജിന്ദർ സിങ്ങിന്​ കോടതി നിർദേശം നൽകിയത്​. ഇക്കാര്യം നവംബർ ഏഴിന്​ കേസിൽ വാദം കേൾക്കുമ്പോൾ റിപ്പോർട്ട്​ ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്​.

Show Full Article
TAGS:Kathua rape case FIR Kathua case SIT members india news malayalam news 
Web Title - In Kathua rape case, court orders FIR against SIT members -india news
Next Story