കഠ്വ പീഡനം: സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കഠ്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് സി.ബി.െഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രണ്ടു പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ട സഞ്ജി റാം, വിശാൽ ജൻഗോത്ര എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിെൻറ വിചാരണ കശ്മീരിൽനിന്ന് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പ്രതികളും സുപ്രീംകോടതിയിലെത്തിയത്. ഇക്കാര്യത്തിൽ കശ്മീർ സർക്കാറിെൻറ വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതികൾ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി
കഠ്വ കൂട്ടബലാത്സംഗം കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കനത്ത സുരക്ഷാവലയത്തിൽ മുഖം മറച്ചാണ് പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എസ്. ലേങ്കഷ് മുമ്പാകെ ഹാജരാക്കിയത്. കുറ്റപത്രത്തിെൻറ പകർപ്പ് ലഭിച്ചോ എന്ന മജിസ്ട്രേറ്റിെൻറ ചോദ്യത്തിന് കിട്ടി എന്ന് പ്രതി മറുപടി നൽകി. കേസ് മേയ് ഏഴിന് പരിഗണിക്കാനായി മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം മജിസ്ട്രേറ്റ് തള്ളിയിരുന്നു. കുറ്റകൃത്യത്തിൽ നിർണായക പങ്കാണ് പ്രായപൂർത്തിയാകാത്ത പ്രതിക്കുള്ളതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. തട്ടിക്കൊണ്ടുപോയതിലും ബലാത്സംഗം ചെയ്തതിലും ദാരുണമായി കൊലപ്പെടുത്തിയതിലും ഇയാൾ പങ്കാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
