കഠ്വയിൽ ബലാത്സംഗത്തിനിരയായ 12കാരി പ്രസവിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനു പിന്നാലെ കഠ്വയിൽ ബലാത്സംഗത്തിനിരയായ 12കാരി പ്രസവിച്ച കേസ് അന്വേഷിക്കാൻ ഹൈകോടതി ഉത്തരവ്. കൈക്കുഞ്ഞുമായി നിരന്തരം നീതിപീഠത്തെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മേഖലയിൽ സമാനസംഭവങ്ങൾ പതിവാണെന്നാണ് ഇൗ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. രണ്ടു വർഷംമുമ്പാണ് കഠ്വയിലെ വനമേഖലയിൽ 12കാരി പീഡനത്തിന് ഇരയായത്. ആടുമേയ്ക്കാൻ പോയ കുട്ടിയെ രാജ്പുത് സമുദായക്കാരനായ ബിന്ദു (28) മാനഭംഗപ്പെടുത്തുകയായിരുന്നു.
കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. മാസങ്ങൾക്കുശേഷം മാതാപിതാക്കൾ കുട്ടിയുമായി ഡോക്ടറെ കണ്ടപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. മേഘ് സമുദായക്കാരിയായ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായില്ല. ഇയാൾ മുമ്പും പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി പറഞ്ഞു.
പ്രതി എം.എൽ.എയുടെ ബന്ധുവാണെന്നും ബഷോളി പൊലീസ് സ്റ്റേഷൻ ഒാഫിസർ കേസ് ഒതുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. സംഭവം വിവാദമായപ്പോഴാണ് കേെസടുത്തത്. 2017 േമയ് 30ന് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. ഡി.എൻ.എ ടെസ്റ്റിന് കോടതിയെ സമീപിച്ച പ്രതി പൊലീസ് ഒത്താശയോടെ നെഗറ്റീവ് ഫലം നേടിയതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.
കഠ്വ പെൺകുട്ടിയുടെ പീഡനവും കൊലപാതകവും വാർത്തയായതോടെ ഇൗ കുടുംബം അഭിഭാഷകെൻറ സഹായേത്താടെ വാർത്തസമ്മേളനം നടത്തിയെങ്കിലും വെളിച്ചം കണ്ടില്ല. തുടർന്ന് കഠ്വ പെൺകുട്ടിയുടെ കേസ് ഏറ്റെടുത്ത അഭിഭാഷക ദീപിക രജാവത്ത് സംഭവത്തിൽ ഇടപെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി. കേസ് പിൻവലിക്കാൻ സ്റ്റേഷൻ ഒാഫിസറായ സുഖ്്വീർ സിങ് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തതായി കുടുംബം ആരോപിച്ചു. രജാവത്തിെൻറ ഹരജിയിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
