Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 10:54 PM IST Updated On
date_range 10 Jun 2019 10:54 PM ISTക്രൂരതയുടെ നാൾവഴി
text_fieldsbookmark_border
- 2018 ജനുവരി 10: ജമ്മുവിനടുത്ത കഠ്വയിലെ രസന ഗ്രാമത്തിൽ കുതിരയെ തീറ്റാൻ വീടിനു സമീപത്തെ വനത്തിലേക്കു പോയ ബകർവാൽ സമുദായത്തിലെ എട്ടു വയസ്സുകാരിയെ കാണാതായി .
- ജനു. 12: തുടർന്ന് പിതാവ് ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ്.ഐ.ആർ രജി സ്റ്റർ ചെയ്തു.
- ജനു. 17: പെണ്‍കുട്ടിയുടെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി.
- ജനു. 18: പോ സ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെെട്ടന്ന് കണ്ടെത്തി. കുട്ടിയുടെ തല കരിങ്കല്ല് ഉപയോഗിച്ച് തകർെത്തന്നും റിപ്പോർട്ട്
- ജനു. 19: - കേസില്‍ ആദ്യത്തെ അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജയിലിലേക്ക് മാറ്റി.
- ജനു. 22: പ്രതിഷേധത്തെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
- ജനു. 23: - ക്രൈംബ്രാഞ്ച് എ.എസ്.പി നാവീത് പീര്‍സാദയുടെ നേതൃത്വത്തില്‍ അന്വേഷണം.
- ഫെബ്രുവരി 16 : കേസിലെ പ്രധാന പ്രതികൾക്ക് പിന്തുണയുമായി ജമ്മുവിൽ ഹിന്ദു സംഘടനകള്‍ രംഗത്ത്
- 2018 മാർച്ച് 1: കേസ് സി.ബി.ഐക്ക് കൈമാറാൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയിൽ രണ്ട് ബി.ജെ.പി മന്ത്രിമാരായ ചൗധരി ലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നിവർ പെങ്കടുത്തു.
- മാർച്ച് 20: - കേസിലെ പ്രധാന പ്രതി സൻജി റാം കീഴടങ്ങുന്നു.
- മാർച്ച് 21: നാലു പൊലീസുകാരടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തു.
- ഏപ്രിൽ 4: പെൺകുട്ടിയെ ക്ഷേത്രത്തിൽ പാർപ്പിച്ച് മയക്കുമരുന്ന് നൽകി ക്രൂരമായ പീഡനവും കൂട്ടബലാത്സംഗവും നടത്തി. കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊന്നതായി കെണ്ടത്തി.
- ഏപ്രിൽ 10 : കഠ്വ കോടതി കോംപ്ലക്സിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽനിന്ന് പൊലീസിനെ തടയാൻ ഒരു സംഘം അഭിഭാഷകർ ശ്രമിക്കുന്നു.
- ഏപ്രിൽ 11: കേസ് ദേശീയ ശ്രദ്ധയിലേക്ക്. രാജ്യമെങ്ങും പ്രതിഷേധം
- ഏപ്രിൽ 13 : പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ അപലപിച്ചു. പ്രതികളെ പിന്തുണച്ച് റാലിയിൽ പങ്കെടുത്ത രണ്ട് ബി.ജെ.പി മന്ത്രിമാർ രാജിവെച്ചു.
- ഏപ്രിൽ 14 : ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് സംഭവത്തെ അപലപിച്ചു.
- ഏപ്രിൽ 16: - കഠ്വ കോടതിയില്‍ കേസിെൻറ വിചാരണ ആരംഭിക്കുന്നു.
- 2018 മേയ് 7 : ജമ്മു-കശ്മീരിൽനിന്ന് കേസിെൻറ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടുള്ള കോടതിയിലേക്ക് മാറ്റി
- 2019 ജൂൺ 3: വിചാരണ വേളയിൽ 114 സാക്ഷികളെ വിസ്തരിച്ച കോടതി കേസ് വിധിപറയാൻ ജൂണ്‍ 10 ലേക്ക് മാറ്റി
- 2019 ജൂൺ 10: കേസിൽ ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മറ്റു പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു വർഷം വീതം കഠിനതടവും ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
