കഠ്വയിലെ ‘കുട്ടിപ്രതി’യുടെ യഥാർഥ പ്രായം 20ലേറെ
text_fieldsശ്രീനഗർ: കഠ്വയിൽ എട്ടു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആൺകുട്ടിയുടെ യഥാർഥ പ്രായം 20ലേറെയാണെന്ന് മെഡിക്കൽ റിപ്പോർട്ട്. എട്ടു പ്രതികളിൽ ഒരാളായ പർവേശ് കുമാറിനെ കുട്ടിയായി പരിഗണിക്കണമെന്ന് കാണിച്ച് അഭിഭാഷകൻ ഹരജി നൽകിയതിനെ തുടർന്ന് കൃത്യമായ വയസ്സ് ഉറപ്പുവരുത്താൻ വിചാരണ കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.
ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് നിയോഗിച്ച ഒരു സംഘം ഡോക്ടർമാർ പർവേശ് കുമാറിെന പരിശോധിച്ചശേഷം നൽകിയ മെഡിക്കൽ റിപ്പോർട്ടിലാണ് പ്രതിക്ക് 20 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് വ്യക്തമായത്. കഴിഞ്ഞ ജനുവരിയിൽ ആണ് എട്ടുവയസ്സുള്ള മുസ്ലിം പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തിയത്.
