Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ ആദ്യ മുസ്ലിം ഐ.എ.എസ് ഓഫിസർ ഷാഫി പണ്ഡിറ്റ് അന്തരിച്ചു
text_fieldsbookmark_border
ഷാഫി പണ്ഡിറ്റ്
ശ്രീനഗർ: ജമ്മു- കശ്മീരിലെ ആദ്യ മുസ്ലിം ഐ.എ.എസ് ഓഫിസർ മുഹമ്മദ് ഷാഫി പണ്ഡിറ്റ് (80) അന്തരിച്ചു. അർബുദത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ജമ്മു -കശ്മീർ പബ്ലിക് സർവിസ് കമീഷൻ തലവനായാണ് വിരമിച്ചത്. നിരവധി സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങൾക്ക് നേതൃത്വം നൽകി.
1992ൽ കേന്ദ്രസർക്കാറിൽ ജോയന്റ് സെക്രട്ടറിയായിരുന്നു. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് ജയ്റാം രമേശ് തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

