Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിന്​ വികസനം...

കശ്​മീരിന്​ വികസനം വേണം; വിദ്വേഷ പ്രചാരണം നടത്തുന്നവർ വിജയിക്കില്ല

text_fields
bookmark_border
കശ്​മീരിന്​ വികസനം വേണം; വിദ്വേഷ പ്രചാരണം നടത്തുന്നവർ വിജയിക്കില്ല
cancel

ന്യൂഡൽഹി: കശ്​മീർ ജനതക്ക്​ മുഖ്യധാര വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ആഗ്രഹമു​ണ്ടെന്ന്​ പ്രധാനമന്ത്രി ന രേന്ദ്ര മോദി. സർക്കാർ ഉദ്യോഗസ്ഥർ വികസന പദ്ധതികളെ കുറിച്ച്​ ഗ്രാമീണരോട്​ സംവദിക്കുന്ന ​‘ഗ്രാമത്തിലേക്ക്​ മടക്കം’പദ്ധതിക്ക്​ ജമ്മുകശ്​മീരിലെ സോഫിയാൻ, പുൽവാമ, ക​ുൽഗാം, അനന്ത്​നഗർ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന്​ അതിശയകരമായ പ്രതികരണമാണ്​ ഉണ്ടായതെന്നും അദ്ദേഹം പഞ്ഞു. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കശ്​മീർ ജനത നല്ല ഭരണം ആഗ്രഹിക്കുന്നുവെന്നതാണ്​ ഇത്തരം പരിപാടികളിലുള്ള പങ്കാളിത്തം സൂചിപ്പിക്കുന്നത്​. വഴിമുടക്കികളും വിദ്വേഷ പ്രചാരണം നടത്തുന്നവരും വിജയിക്കി​​ല്ല. വെടിയുണ്ടകളുടേയും ബോംബുകളുടേയും ശേഷിയേക്കാൾ അധികമാണ്​ വികസനത്തിൻെറ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ 2ൻെറ വിജയകരമായ വിക്ഷേപണത്തിൽ ​െഎ.എസ്​.ആർ.ഒയെ മോദി അഭിനന്ദിച്ചു. ചന്ദ്രയാൻ2 ശാസ്​ത്രത്തിലേക്കും കണ്ടെത്തലിലേക്കും രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുമെന്ന്​ അ​േദ്ദഹം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modikashmirmalayalam newsindia newsMaan ki Baat
News Summary - Kashmiris want development, hatred won’t succeed, PM Modi in Maan ki Baat -india news
Next Story