Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കുടുങ്ങിയ...

ഡൽഹിയിൽ കുടുങ്ങിയ കശ്മീരി വിദ്യാർഥികളെ ബസ് മാർഗം തിരിച്ചയച്ചു

text_fields
bookmark_border
kashmiri-students
cancel

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കുടുങ്ങിയ ഏഴ് കശ്മീരി വിദ്യാർഥികളെ ബസ് മാർഗം നാട്ടിലേക്ക് തിരിച്ചയച്ചു. ലോക് ഡൗണിനെ തുടർന്ന് ഡൽഹിയിലെ ജിയ സറായി ഏരിയയിലാണ് ഇവർ കുടുങ്ങി കിടന്നത്. 

ഡൽഹി പൊലീസ് ആണ് ഇക്കാര്യമറിയിച്ചത്. മാർച്ച് 24ന് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടന്നത്. 

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ, തിർഥാടകർ അടക്കമുള്ളവർ സ്വദേശത്തേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

Show Full Article
TAGS:Kashmiri studentsmalayalam newsindia newscovid 19
News Summary - Kashmiri students stranded in Delhi sent to J-K by bus -India News
Next Story