Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയിംസിൽ നിന്നും...

എയിംസിൽ നിന്നും കശ്​മീരി വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി

text_fields
bookmark_border
എയിംസിൽ നിന്നും കശ്​മീരി വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി
cancel

ഭുവനേശ്വർ: ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസിൽ( എയിംസ്​) നിന്നും കശ്​മീരി വിദ്യാർഥിയെ കാണാനില്ലെന്ന്​ പരാതി. ജമ്മുകശ്​മീരിലെ കുപ്​വാര ജില്ലയിൽ നിന്നുള്ള സുഹൈൽ ​െഎജാസിനെയാണ്​ ഭുവനേശ്വറിലെ എയിംസിൽ നിന്ന്​ കാണാതായത്​.

ഫെബ്രുവരി ഒമ്പതിനാണ്​ എം.ബി.ബി.എസ്​ രണ്ടാം വർഷ വിദ്യാർഥിയായ ​െഎജാസ്​ ഹോസ്​റ്റലിൽ നിന്നും പോയത്. കൂട്ടുകാരോടൊപ്പം ചണ്ഡിഗഡിൽ വിവാഹ ചടങ്ങിൽ പ​െങ്കടുക്കാൻ പോയ ​െഎജാസ്​ ഫെബ്രുവരി 17 ന്​ മടങ്ങിയെന്ന്​ വിവരം ലഭിച്ചതായി ​പൊലീസ്​ കമ്മീഷണർ വൈ.ബി ഖുറാനിയ പറഞ്ഞു.

എന്നാൽ ഹോസ്​റ്റലിൽ തിരിച്ചെത്താനുള്ള തിയതിലും ​െഎജാസിനെ കാണാത്തതിനെ തുടർന്ന്​ അധികൃതർ വീട്ടിൽ വിവരമറിയിക്കുകയും ഫെബ്രുവരി 18 ന്​ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഫെബ്രുവരി ഏഴിനാണ്​ സുഹൈൽ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടതെന്ന്​ പിതാവ്​ ​​െഎജാസ്​ അഹമ്മദ്​ പൊലീസിനെ അറിയിച്ചു. 

 അന്വേഷണത്തി​​െൻറ ഭാഗമായി ​ പൊലീസ്​ ഹോസ്​റ്റൽ മുറിയിൽ തെരച്ചിൽ നടത്തുകയും സുഹൃത്തുക്കളെയും അധ്യാപകരെയും ഹോസ്​റ്റൽ ജീവനക്കാരെയും ചോദ്യം ചെയ്യുകയും ചെയ്​തു. പശ്ചിമബംഗാളിലെ ഹൗറയിൽ െഎജാസിനെ കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്​ ഹൗറ പൊലീസ്​ സ്​റ്റേഷനുമായും സി.​െഎ.ഡി വകുപ്പുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.​ സുഹൈൽ ​െഎജാസിനെ എത്രയും ​പെട്ടന്ന്​ കണ്ടെത്തുമെന്നും പൊലീസ്​ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirMBBSAIIMSBhubaneswar
News Summary - Kashmiri student, missing from AIIMS Bhubaneswar- India news
Next Story