കശ്മീരി കുടിയേറ്റ വോട്ടർമാർ ഇനി ‘എം ഫോറം’ പൂരിപ്പിക്കേണ്ടതില്ല
text_fieldsജമ്മു: ജമ്മു, ഉധംപുർ ജില്ലകളിൽനിന്നുള്ള കുടിയേറ്റ വോട്ടർമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് എം ഫോറം പൂരിപ്പിച്ച് നൽകേണ്ടതില്ല. ഇതുസംബന്ധിച്ച് നിലവിലെ നടപടിക്രമത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ മാറ്റം വരുത്തി.
നേരത്തെ, ജമ്മു-കശ്മീരിലെ പാർലമെൻറ്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി താഴ്‌വരയിൽ നിന്ന് കുടിയിറക്കപ്പെട്ട വോട്ടർമാർ എം ഫോറം ഫയൽ ചെയ്യുന്നത് നിർബന്ധമായിരുന്നു. വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ ക്രമീകരണം അനുസരിച്ച്, ജമ്മുവിലെയും ഉധംപുരിലെയും വിവിധ ക്യാമ്പുകളിലോ സോണുകളിലോ ഉള്ള കശ്മീരി കുടിയേറ്റ വോട്ടർമാർ ഇനി ‘എം ഫോറം’ പൂരിപ്പിക്കേണ്ടതില്ല.
പകരം, അവർ രജിസ്റ്റർ ചെയ്തിട്ടുള്ളതോ താമസിക്കുന്നതോ ആയ സോണുകളിൽ വരുന്ന പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ പേരുചേർക്കും. ഡൽഹിയിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും താമസിക്കുന്ന കുടിയേറ്റക്കാർ ഫോറം എം ഫയൽ ചെയ്യുന്നതിനുള്ള പ്രക്രിയയും ലഘൂകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

