Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kashmiri journalists, Syed Geelani and Mehbooba Mufti’s families on latest Pegasus list
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​ ഫോൺ ചോർത്തൽ;...

പെഗസസ്​ ഫോൺ ചോർത്തൽ; പട്ടികയിൽ 25ൽ അധികം കശ്​മീരി നേതാക്കളും മാധ്യമപ്രവർത്തകരും

text_fields
bookmark_border

ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്​റ്റ്​വെയറായ ​െപഗസസിന്‍റെ ഫോൺ ചോർത്തലിന്​ ഇരയായവരിൽ 25ൽ അധികം കശ്​മീരി നേതാക്കളും മാധ്യമപ്രവർത്തകരും. വിഘടനവാദി നേതാവ്​ ബിലാൽ ​േലാൺ, ഡൽഹി സർവകലാശാല പ്രഫസറായിരുന്ന അന്തരിച്ച എസ്​.എ.ആർ. ഗീലാനി, പി.ഡി.പി നേതാവും ജമ്മു കശ്​മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്​തിയുടെ രണ്ടു ബന്ധുക്കൾ തുടങ്ങിയവർ ഉൾപ്പെടെ 25ൽ അധികം പേരുടെ ഫോണുകളാണ്​ ചോർത്തിയത്​.

ഏഴാം ഘട്ടത്തിലാണ്​ ജമ്മു കശ്​മീർ നേതാക്കളുടെ പേരുകൾ 'ദ വയർ' വാർത്താപോർട്ടൽ പുറത്തുവിട്ടത്​. വിവിധ നേതാക്കൾ, രാഷ്​ട്രീയക്കാർ, ആക്​ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ പട്ടികയാണ്​ വെള്ളിയാഴ്ച പുറത്തുവിട്ടത്​. 2017 മുതൽ 2019 വരെ 25ൽ അധികം ജമ്മു കശ്​മീർ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷണ സാധ്യതകളായി പെഗസസ്​ തെരഞ്ഞെടുത്തിരുന്നതായി 'ദ വയർ' റിപ്പോർട്ട്​ ചെയ്യുന്നു.

ബിലാൽ ലോണിന്‍റെയും എസ്​.എ.ആർ. ഗീലാനിയുടെയും ​േഫാണുകൾ 'ദ വയർ' ഫോറൻസിക്​ പരിശോധനക്ക്​ വിധേയമാക്കി. ​കൂടാതെ ലോണിന്‍റെ ഫോൺ ആനംസ്റ്റി ഇന്‍റർനാഷനലിന്‍റെ സെക്യൂരിറ്റി ലാബിലും പരിശോധനക്ക്​ വിധേയമാക്കിയിരുന്നു.

മെഹബൂബ മുഫ്​തിയുടെ കുടുംബത്തിലെ രണ്ടുപേരാണ്​ പട്ടികയിലുള്ളത്​. ജമ്മു കശ്​മീരിൽ ആർട്ടിക്ക്​ൾ 370 റദ്ദാക്കുന്നതിന്​ മാസങ്ങൾക്ക്​ മുമ്പാണ്​ ഇരുവരും പട്ടികയിൽ ഉൾപ്പെട്ടത്​. തുടർന്ന്​ 2018 ജൂണിൽ ബി.ജെ.പി സഖ്യത്തിൽനിന്ന്​ പിന്മാറിയതോടെ മെഹബൂബ മുഫ്​തി സർക്കാർ തകരുകയും ചെയ്​തിരുന്നു.

ജമ്മുകശ്​മീർ അപ്​നി പാർട്ടി പ്രസിഡന്‍റ്​ അൽത്താഫ്​ ബുഖാരിയുടെ സഹോദരൻ താരിഖ്​ ബുഖാരിയും ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെടും. പി.ഡി.പി -ബി.ജെ.പി സർക്കാറിൽ മന്ത്രിയായിരുന്നു അൽത്താഫ്​. 2019ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന്​ ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. 2020ൽ അൽത്താഫിന്‍റെ നേതൃത്വത്തിൽ അപ്​നി പാർട്ടി രൂപവത്​കരിച്ചു.

താഴ്​വരയിലെ വിഘടന വാദി അംഗങ്ങളും പെഗസസ്​ പട്ടികയിലുണ്ട്​. താഴ്​​വരയിലെ പ്രധാന നേതാവായ സയ്യിദ്​ അലി ഷാ ഗീലാനിയുടെ കുടുംബത്തിലെ നാലുപേരുടെ ഫോണുകളാണ്​ ചോർത്തിയത്​. ഹുർറിയത്ത്​ കോൺഫറൻസ്​ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും ഈ പട്ടികയിൽ ഉൾപ്പെടും.

ഇ​ന്ത്യ​യി​ൽ 'ദ ​വ​യ​റും' അ​മേ​രി​ക്ക​യി​ലെ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റും ബ്രി​ട്ട​നി​ലെ ഗാ​ർ​ഡി​യ​നും അ​ട​ക്കം ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​രു ഡ​സ​നി​ലേ​റെ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ 'പെ​ഗ​സ​സ്​ പ്രോ​ജ​ക്ട്​​' എ​ന്ന പേ​രി​ലാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചാരസോഫ്​റ്റ്​വെയറായ പെഗസസ്​ ഉപയോഗിച്ച്​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ൺ ഇ​സ്രാ​യേ​ൽ ക​മ്പ​നി​ ചോ​ർ​ത്തി​യെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ൻ, മോ​ദി സ​ർ​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ എ​ന്നി​വ​ർ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ വെളിപ്പെടുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mehbooba MuftiPegasusKashmiri journalistspegasus phone tappingSyed Geelani
News Summary - Kashmiri journalists, Syed Geelani and Mehbooba Mufti’s families on latest Pegasus list
Next Story