Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിബന്ധങ്ങൾ...

പ്രതിബന്ധങ്ങൾ തളർത്തിയില്ല; കശ്​മീരിൽ 10ാം ക്ലാസ്​ പരീക്ഷയിൽ​ താബിയയും പർവീണയും നേടിയത്​ പത്തരമാറ്റ്​ വിജയം​

text_fields
bookmark_border
Kashmir Girl
cancel
camera_alt

പർവീണ അയ്യൂബ് മാതാപിതാക്കളോടൊപ്പം കശ്​മീരിലെ വീട്ടിൽ

ശ്രീനഗർ: സംഘർഷം വിടാതെ വേട്ടയാടുന്ന കശ്​മീരിൽ 10ാം ക്ലാസ്​ പരീക്ഷ ഫലം വന്നപ്പോൾ അഭിമാനവും ആഘോഷവുമായി രണ്ടു കുട്ടികൾ. സാമ്പത്തിക പരാധീനതയിൽ വഴികളടഞ്ഞ്​ ഒറ്റമുറിയുടെ ഇരുട്ടിലേക്ക്​ ചുരുങ്ങിയ ഗൻഡർബാൽ സ്വദേശി മുഹമ്മദ്​ അയ്യൂബി​െൻറ മകൾ പർവീണ അയൂബ് 97.8 ശതമാനം മാർക്കുമായി മിന്നുന്ന വിജയം നേടിയപ്പോൾ​, അനന്ദ്​നാഗ് സ്വദേശിയായ ഭിന്നശേഷിക്കാരി താബിയ ഇഖ്​ബാലും ഉയർന്ന മാർക്കോടെ, വെള്ളിയാഴ്​ച ഫലം പുറത്തുവന്ന പരീക്ഷയിൽ നാടി​െൻറ അഭിമാനമായി​.

സംഘർഷവും ദാരിദ്ര്യവും മാത്രം കൂട്ടാകുമായിരുന്ന ജീവിതത്തിൽ പഠനത്തെ ഏറ്റവും വലിയ കൂട്ടുകാരിയായി സ്വീകരിച്ചാണ്​ പർവീണ അയ്യൂബ്​ 500ൽ 490 മാർക്കുമായി ഗ്രേഡ്​ എ വൺ സ്വന്തമാക്കിയത്​. ജീവിതത്തി​െൻറ രണ്ടറ്റം മുട്ടിക്കാൻ ശരിക്കും പ്രയാസപ്പെടുന്ന കുടുംബമായിട്ടും ഒരിക്കലും പതറാതെയായിരുന്നു പർവീണയുടെ പഠന സപര്യ. അയ്യൂബിന്​ നാല്​ പെൺമക്കളാണ്​. തകരഷീറ്റ്​ കൊണ്ട്​ മറച്ച ഒറ്റമുറി വീട്ടിലാണ്​ ഈ കുടുംബം മുഴുവനും കഴിയുന്നത്​.

അനന്ത്​നാഗിലെ ഷാൻഗസിലുള്ള​ നൗഗാം സ്വദേശിനിയായ 16 കാരി താബിയ 90.4 ശതമാനം മാർക്കോടെ (452/500)യാണ്​ ജമ്മു കശ്​മീർ സ്​കൂൾ വിദ്യാഭ്യാസ ബോർഡ്​ നടത്തിയ 10ാം ക്ലാസ്​ പരീക്ഷ കടന്നത്​. പ്രാദേശിക സ്​കൂളിൽ പഠനം തുടങ്ങിയ താബിയക്ക്​ ചെറുപ്പത്തിലേ സന്ധിവാതം കലശലായി വിദ്യാലയ ജീവിതം അവസാനി​പ്പിക്കേണ്ടിവന്നു. നിൽക്കാൻ വീൽചെയർ വേണ്ടിയിരുന്ന അവർ പക്ഷേ, പഠനത്തിൽ ​ആരെയും തോൽപിക്കും മിടുക്കുമായാണ്​ ഓരോ വർഷവും പിന്നിട്ടത്​. വീട്ടിലിരുന്ന്​ പഠിച്ചായിരുന്നു പരീക്ഷ എഴുതൽ.


താബിയ ഇഖ്​ബാൽ

''ജീവിതം അത്യസാധാരണമാംവിധം പരീക്ഷണമായിട്ടും ആരോടും പരിഭവമില്ലാതെയാണ്​ താബിയ പഠനം തുടർന്ന''തെന്ന്​ പറയുന്നു,​ പിതാവ്​ ഇഖ്​ബാൽ. അവർക്ക്​ ചികിത്സ ലഭ്യമാക്കാൻ ഏതറ്റം വരെയും പോകാൻ കുടുംബം ഒരുക്കമായിരുന്നു. അതുകൊണ്ടും കാര്യമുണ്ടായില്ല. അപൂർവം വാക്കുകളിൽ താബിയയു​ടെ സംസാരം മുറിയും. അതും മനസ്സിലാകുക ഏറ്റവുമടുത്ത കുടുംബക്കാർക്ക്​ മാത്രം. വീൽചെയറിലേറി കുടുംബത്തിനൊപ്പം ചിലപ്പോഴെങ്കിലും പുറത്തുപോകും. ഇനിയും പഠിക്കണമെന്നാണ്​ മോഹം. താബിയ സ്വന്തം ജീവിതത്തിലൂടെ തങ്ങളെ യഥാർഥ ജീവിതം പഠിപ്പിക്കുകയായിരുന്നുവെന്ന്​ പറയുന്നു, മാതാവ്​ മുനീറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KashmirKashmiri Girls10th class board examination
News Summary - Kashmiri Girls passed 10th class board examination with flying colors
Next Story