ഡൽഹിയിൽ കശ്മീർ കുടുംബത്തിന് ക്രൂരമർദനം VIDEO
text_fieldsന്യൂഡൽഹി: മൂന്നു സ്ത്രീകളടക്കം നാലംഗ കശ്മീരി കുടുംബത്തിന് ഡൽഹിയിൽ ക്രൂരമർദനം. സൗത്ത് ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽ താമസിക്കുന്ന കശ്മീരി കുടുംബത്തെ വ്യാഴാഴ്ച രാത്രി സമീപവാസികളിൽ ചിലർ സംഘംചേർന്ന് ഹോക്കി സ്റ്റിക്, പട്ടിക തുടങ്ങിയവ കൊണ്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. കശ്മീരി തീവ്രവാദികൾ തിരിച്ചുപോവുക എന്ന് ആേരാപിച്ചായിരുന്നു മർദനമെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു.
അതേസമയം, തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷമുണ്ടായതിന് കാരണമെന്നാണ് സമീപവാസികൾ പറയുന്നത്. കശ്മീരി സംഘം ഭക്ഷണം നൽകുന്നതുമൂലം കോളനിയിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകിയതായും ശല്യം സഹിക്കാനാവുന്നില്ലെന്നും പിടിയിലായവർ പൊലീസിനേട് പറഞ്ഞു.
സംഭവത്തിൽ ഇരു വിഭാഗത്തിൽപ്പെട്ടവരും ഒന്നിലധികം പരാതികൾ നൽകി. വിഷയത്തിൽ ഇടപെട്ട ജമ്മു-കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തലസ്ഥാന നഗരിയിലെ കശ്മീരികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
