Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോപോർ ഏറ്റുമുട്ടൽ:...

സോപോർ ഏറ്റുമുട്ടൽ: മുത്തച്​ഛനെ വെടിവെച്ചത്​ പൊലീസെന്ന്​ കശ്​മീരി ബാലൻ -Video

text_fields
bookmark_border
സോപോർ ഏറ്റുമുട്ടൽ: മുത്തച്​ഛനെ വെടിവെച്ചത്​ പൊലീസെന്ന്​ കശ്​മീരി ബാലൻ -Video
cancel
camera_alt1) ???? ??????????? ??????????? ??????????????? ?????? 2) ????????? ????? ??????? ????? ?????????????? ??????

ശ്രീനഗർ: പപ്പയെ (മുത്തച്​ഛൻ) പൊലീസ്​ ആണ്​ വെടിവെച്ചത്​’ -ഇത്​ പറയു​േമ്പാഴും ആ മൂന്നുവയസുകാരൻ​ ഞെട്ടലിൽ നിന്ന്​ പൂർണമായും മുക്​തനായിരുന്നില്ല. മുത്തച്​ഛൻ കൺമുന്നിൽ വെടിയേറ്റ്​ മരിച്ചതി​​െൻറ നടുക്കം വി​ട്ടൊഴിഞ്ഞ്​ കളിയും ചിരിയുമായി സാധാരണ ജീവിതത്തിലേക്ക്​ മടങ്ങി വരുന്നതേയുള്ളൂ അവൻ.

ജമ്മു-കശ്​മീരിലെ സോപോറിൽ ബുധനാഴ്​ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബഷീർ അഹമ്മദ്​ എന്ന വയോധിക​​െൻറ പേരമകനാണിത്​. മുത്തച്​ഛ​​െൻറ ചോ​ര​യി​ൽ കു​തി​ർ​ന്ന മൃ​ത​ദേ​ഹ​ത്തി​ലി​രു​ന്ന്​ ഭ​യ​ന്ന്​ ക​ര​യുന്ന ഈ മൂന്നുവയസുകാര​​െൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബഷീർ അഹമ്മദിനെ കൊന്നത്​ സി.ആർ.പി.എഫ്​ ആണോ തീവ്രവാദികളാണോ എന്ന തർക്കത്തി​ലെ ശ്രദ്ധാകേന്ദ്രമായി ഈ ബാലൻ മാറുകയും ചെയ്​തു.

സി.ആർ.പി.എഫുകാർ കൊന്നതാണെന്ന്​ ബഷീറി​​െൻറ വീട്ടുകാർ ആരോപിക്കു​േമ്പാൾ, തങ്ങളാണ്​ കുട്ടിയുടെ ജീവൻ രക്ഷിച്ചതെന്നും വീട്ടുകാർ തീവ്രവാദികളെ പേടിച്ച്​ ആരോപണമുന്നയിക്കുകയാണെന്നുമാണ്​ സുരക്ഷാ സേനയുടെ ഭാഷ്യം. ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ്​ ജവാനും കൊല്ലപ്പെട്ടിരുന്നു. 

തർക്കം തുടരവേ, ത​​െൻറ മുത്തച്​ഛനെ പൊലീസ്​ ആണ്​ വെടിവെച്ചതെന്ന്​ ഈ ബാല​ൻ വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്​ ‘ദി വയർ’. ശ്രീനഗറി​​െൻറ പ്രാന്തപ്രദേശത്തുള്ള ഇവരുടെ വീട്ടിലെത്തി ‘ദി വയർ’ ലേഖകൻ കുട്ടിയുമായി സംസാരിക്കുന്നതാണ്​ വിഡിയോയിലുള്ളത്​.  
‘പപ്പക്ക്​ എന്താണ്​ സംഭവിച്ച’തെന്ന്​ ലേഖകൻ ചോദിക്കു​േമ്പാൾ ‘ഗോലി മാരി’ (വെടിവെച്ചു) എന്നാണ്​ കുട്ടി പറയുന്നത്​. ‘ആര്​ വെടിവെച്ചു’ എന്ന്​ ചോദിക്കു​​േമ്പാൾ ‘പൊലീസ്​ വലേ നേ’ (പൊലീസുകാർ) എന്നും പറയുന്നു. ‘പപ്പ കൊ ഗോലി മാരി പൊലീസ്​വാലേ നെ’, ‘പൊലീസ്​വാലെ നേ ​േഗാലി മാരി’ (പൊലീസുകാരാണ്​ വെടിവെച്ചത്​) എന്ന്​ ആവർത്തിക്കുന്നുണ്ട്​ കുട്ടി. മുത്തച്​ഛനൊപ്പം കാറിൽ പുറത്തു​േപായി വരു​േമ്പാഴാണ്​ ഇവർ സംഘർത്തിനിടയിൽപ്പെട്ടത്​. അക്കാര്യവും കുട്ടി പറയുന്നുണ്ട്​. ‘മുഛെ ഗാഡി മേ മസാ ആയാ ഥാ. പപ്പ മർഗയ’ (ഞാൻ ആ യാത്ര നന്നായി ആസ്വദിച്ചു. പക്ഷേ, മുത്തച്​ഛൻ കൊല്ലപ്പെട്ടു’ എന്ന​ും കുട്ടി പറയുന്നുണ്ട്​. 

 

കുട്ടി മു​ത്തച്​ഛ​​െൻറ മൃതദേഹത്തിന്​ മുകളിൽ ഇരിക്കുന്ന ചിത്രവും ഒരു രാഷ്​ട്രീയ റൈഫിൾസ്​ സൈനികൻ കുട്ടിയോട്​ അവിടെ നിന്ന്​ മാറാൻ ആംഗ്യം കാണിക്കുന്ന ചിത്രവുമാണ്​ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്​. ഈ രണ്ട്​ ചിത്രങ്ങളും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർ ട്വീറ്റ്​ ചെയ്​തിരുന്നു. സുരക്ഷാസേനയിലെ ആരോ ആണ്​ ചിത്രങ്ങൾ പകർത്തിയതെന്നും വ്യക്​തമാണ്​. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്​ പകരം ചിത്രങ്ങളെടുക്കാനാണ്​ സൈനികർ തിടുക്കം കാട്ടിയതെന്ന ആരോപണവും ഉയരുന്നുണ്ട്​.  

സംഭവസ്​ഥലത്തുനിന്ന്​ കുട്ടിയെ സുരക്ഷ ഉദ്യോഗസ്​ഥർ വീട്ടിലേക്ക്​ കൊണ്ടുപോകുന്ന വിഡിയോ ബുധനാഴ്​ച ന്യൂസ്​ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിരുന്നു. മുത്തച്​ഛൻ കൊല്ലപ്പെടുന്നത്​ നേരിൽ കണ്ടതി​​െൻറ നടുക്കം മാറാതെ കരയുന്ന കുട്ടിയെ സുരക്ഷാ ഉദ്യോഗസ്​ഥർ ബിസ്​കറ്റും ചോക്ലേറ്റും നൽകാമെന്ന്​ പറഞ്ഞ്​ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.  

ആരോപണങ്ങൾ നിഷേധിച്ച്​ പൊലീസ്​
ശ്രീനഗറിൽ നിന്ന്​ 50 കിലോമീറ്റർ അകലെയുള്ള സോപാറിൽ ബുധനാഴ്​ച രാവിലെ 7.45ഓടെയാണ്​ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്​. സ​മീ​പ​ത്തെ ആ​രാ​ധ​നാ​ല​യ​ത്തി​ന്​ സ​മീ​പം ഒ​ളി​ച്ചി​രു​ന്ന തീവ്രവാദികൾ സി.​ആ​ർ.​പി.​എ​ഫ്​ പ​ട്രോ​ള്‍ സം​ഘ​ത്തി​നു നേ​രെ വെ​ടി​യു​തി​ര്‍ക്കു​ക​യാ​യി​രു​ന്നു. ഇതിനിടെ, പേരക്കുട്ടിയുമായി കാറിൽ വന്ന ബഷീർ അഹമ്മദി​ന്​ തീവ്രവാദികളു​െട വെടിയേറ്റു എന്നാണ്​ പൊലീസ്​ പറയുന്നത്​. കാ​റി​ല്‍ നി​ന്നി​റ​ങ്ങി സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് മാ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ്​ ഇ​യാ​ൾ​ക്ക്​ വെ​ടി​യേ​റ്റ​തെ​ന്ന്​ പൊ​ലീ​സ്​ വ്യക്​തമാക്കുന്നു.

എന്നാൽ, ബഷീറി​​െൻറ സഹോദരൻ നസീർ അഹമ്മദ്​ ഇത്​ നിഷേധിക്കുന്നു. സുരക്ഷാസേന കാറിൽ നിന്ന്​ വിളിച്ചിറക്കി ബഷീറിനെ വെടിവെക്കുകയായിരുന്നെന്നാണ്​ നസീർ ആരോപിക്കുന്നത്​. ‘സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ്​ വെടിയേറ്റതെങ്കിൽ എന്തുകൊണ്ടാണ്​ കാറിൽ വെടിയേറ്റ പാടുകളില്ലാത്തത്​. പൊലീസ്​ നുണ പറയുകയാണ്​’- നസീർ പറയുന്നു. 

അതേസമയം, സി.ആർ.പി.എഫിനെ പ്രതിസ്​ഥാനത്തുനിർത്തി സമൂഹ മാധ്യമങ്ങളിൽ പരക്കുന്ന വാർത്തകൾ അടിസ്​ഥാനരഹിതമാണെന്നാണ്​ സോപോർ പൊലീസ്​ പറയുന്നത്​. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും പൊലീസ്​ ട്വിറ്ററിലൂടെ മുന്നറിയിപ്പ്​ നൽകി. 
ബഷീർ അഹമ്മദി​​െൻറ കുടുംബത്തി​​െൻറ ആരോപണം അടിസ്​ഥാനരഹിതമാണെന്ന്​ കശ്​മീർ റേഞ്ച്​ ഐ.ജി വിജയ്​ കുമാറും പറയുന്നു. അവർ തീവ്രവാദികളുടെ ഭീഷണിയെ തുടർന്നാണ്​ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ഏറ്റുമുട്ടൽ നടന്ന സ്​ഥലത്ത്​ ബഷീറി​​െൻറ വീട്ടുകാർ ഉണ്ടായിരു​ന്നോ എന്നാണ്​ ഞാൻ ചോദിക്കുന്നത്​. ആരാണ്​ വെടിവെച്ചതെന്ന്​ അവർ ക​​​ണ്ടോ? സുരക്ഷാസേനയാണ്​ തങ്ങളുടെ പിതാവിനെ കൊന്നതെന്ന വിഡിയോ അവർ പ്രചരിപ്പിക്കുകയാണ്​. ഇൗ ആരോപണം അടിസ്​ഥാനരഹിതമാണ്. സംഭവത്തിന്​ ഏതെങ്കിലും ദൃക്​സാക്ഷികൾ ഉണ്ടെങ്കിൽ അവർ മുന്നോട്ടുവരണം. ഞങ്ങൾ നടപടിയെടുക്കാം.​’ - വിജയ്​ കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

ബഷീർ അഹമ്മദിനെ തീവ്രവാദികളാണ്​ കൊന്നതെന്ന പ്രചാരണം നടത്തി രാഷ്​ട്രീയ മുതലെടുപ്പിന്​ ശ്രമിക്കുകയാണ്​ ബി.ജെ.പിയെന്ന ആരോപണവും ശക്​തമാണ്​. പ്രതിസ്​ഥാനത്ത്​ തീവ്രവാദികൾ ആയതിനാൽ പുലിസ്​റ്റർ അവാർഡോ പ്രശസ്തിപത്രമോ ഈ ​േഫാ​ട്ടോകൾ പ്രതീക്ഷിക്കേണ്ടയെന്നാണ്​ ബി.​െജ.പി ഐ.ടി സെൽ ട്വിറ്ററിൽ കുറിച്ചത്​. കഴിഞ്ഞ വർഷത്തെ പുലിസ്​റ്റർ പുരസ്​കാരം ഇന്ത്യൻ സേനക്കെതിരായ ചിത്രങ്ങൾക്ക്​ കശ്​മീരിലെ മൂന്ന്​ ഫോ​ട്ടോ ജേർണലിസ്​റ്റുകൾക്ക്​ ലഭിച്ചതിനെ പരാമർശിച്ചായിരുന്നു ഇത്​. ‘രാഹുൽ ഗാന്ധി പോലും കണ്ണീർ പൊഴിക്കില്ല, ആ കുട്ടിക്കുവേണ്ടി പോലും’- ബി.ജെ.പി ആരോപിച്ചു.

ഒരു കുരുന്നി​​െൻറ ഫോ​ട്ടോ സൈനിക-രാഷ്​ട്രീയ നേട്ടങ്ങൾക്കുള്ള പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത്​​ മുൻ ജമ്മു-കശ്​മീർ മുഖ്യമന്ത്രി ഉമർ അബ്​ദുല്ലയും രംഗത്തെത്തി. കശ്​മീരിലെ നശിച്ച സംഘർഷാവസ്​ഥക്കിടെ എന്തുകാര്യവും പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുകയാണെന്ന്​ ചൂണ്ടിക്കാട്ടിയ അദ്ദേഹം ആ കുട്ടിയുടെ ദൈന്യത ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തണമെന്നും ട്വിറ്ററിലൂടെ അഭ്യർഥിച്ചു. 
കുട്ടിയുടെ ചിത്രം പാകിസ്​താൻ വിദേശകാര്യ മന്ത്രാലയം വക്​താവും ട്വിറ്ററിൽ പങ്കുവെച്ചു. ‘ഇന്ത്യൻ ക്രൂരത’ (Indian Brutality), ‘കശ്​മീരികളുടെ ജീവനും പ്രധാനമാണ്​’ (KashmirLivesMatter) എന്നീ ഹാഷ്​ ടാഗുകളും അവർ ഉപയോഗിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsjammu-kashmir newsIndia News
News Summary - Kashmiri Child at Centre of Propaganda War Says 'Police Killed Grandfather' -India news
Next Story