
കശ്മീരിൽ തീവ്രവാദി കൊല്ലപ്പെട്ടു; മൂന്നു സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുല്ലയിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെടുകയും സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ മറ്റ് രണ്ടുപേർ സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥരാണ്. തീവ്രവാദി സാന്നിധ്യം മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല.
അതിനിടെ, പുൽവാമ ജില്ലയിലെ ബഭാർ മേഖലയിലും വെടിവെപ്പുണ്ടായി.
സുരക്ഷ സേനക്കുനേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് സേന തിരിച്ചും െവടിവെച്ചു. ഇവിടെ ഏറ്റുമുട്ടൽ വൈകിയും തുടർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
