Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ ട്വീറ്റ്:...

കശ്മീർ ട്വീറ്റ്: ഷെ​ഹ്​​ല റാ​ശി​ദി​ന്‍റെ അറസ്റ്റ് കോടതി തടഞ്ഞു

text_fields
bookmark_border
shehla-Rashid
cancel

ന്യൂഡൽഹി: സൈന്യത്തിനെതിരായ പ്രസ്​താവന നടത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസിൽ ജെ.​എ​ൻ.​യു മു​ൻ വി​ദ്യാ ​ർ​ഥി നേ​താ​വ്​ ഷെ​ഹ്​​ല റാ​ശി​ദി​ന്‍റെ അറസ്റ്റ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച് ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വ േഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു.

ജ​മ്മു-​ക​ശ്​​മീ​രി​​​​​െൻറ പ്ര​ത്യേ​ക പ​ദ​വ ി റ​ദ്ദാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ സം​സ്​​ഥാ​ന​ത്ത്​ സൈ​ന്യം മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​നം ന​ട​ത്തു​ന്നു​െ​വ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടിയാണ് ഷെ​ഹ്​​ല ട്വീറ്റ് ചെയ്തത്. ഇതേതുടർന്ന് സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ലോ​ക്​ ശ്രീ​വാ​സ്​​ത​വ ന​ൽ​കി​യ പ​രാ​തി​യി​ൽ ഡ​ൽ​ഹി സൈ​ബ​ർ സെ​ല്ല് ഷെ​ഹ്​​ലക്കെതിരെ ​രാ​ജ്യ​ദ്രോ​ഹ കുറ്റം ചുമത്തി കേ​സെ​ടു​ത്തു.

ക​ശ്​​മീ​രി​ൽ സൈ​ന്യം ന​ട​ത്തി​യ റെ​യ്​​ഡു​ക​ൾ സം​ബ​ന്ധി​ച്ച്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി രാ​ജ്യ​ത്ത്​ ശ​ത്രു​ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി. 124 എ (​രാ​ജ്യ​ദ്രോ​ഹം), 153 എ (​ഇ​രു വി​ഭാ​ഗ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ശ​ത്രു​ത​യു​ണ്ടാ​ക്ക​ല്‍), 153 (ക​ലാ​പ​ത്തി​ന് പ്രേ​ര​ണ ന​ല്‍കു​ന്ന വി​ധ​ത്തി​ല്‍ പ്ര​കോ​പ​ന​മു​ണ്ടാ​ക്ക​ല്‍), 505 (വ്യാ​ജ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​ല്‍), 504 (സ​മാ​ധാ​നം ത​ക​ര്‍ക്കാ​ന്‍ മ​നഃ​പൂ​ര്‍വം പ്ര​കോ​പ​ന​മു​ണ്ടാ​ക്ക​ലും അ​ധി​ക്ഷേ​പി​ക്ക​ലും) എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

രാ​ത്രി​യി​ലും സൈ​നി​ക​ര്‍ വീ​ടു​ക​ള്‍ ക​യ​റി ആ​ണ്‍കു​ട്ടി​ക​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​ണ്. വീ​ടു​ക​ള്‍ ത​ക​ര്‍ക്കു​ന്നു. പൊ​ലീ​സി​ന് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ല്‍ ഒ​രു പ​ങ്കു​മി​ല്ല. സി.​ആ​ർ.​പി.​എ​ഫ്​ അ​ട​ക്ക​മു​ള്ള അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളാ​ണ്​ എ​ല്ലാം ചെ​യ്യു​ന്ന​ത്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​​ ഷെ​ഹ്​​ല ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്ന​ത്. ഷെ​ഹ്​​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​​ സൈ​ന്യം രം​ഗ​ത്തു​വ​ന്നി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirshehla rashidmalayalam newsindia newsSedition case
News Summary - Kashmir tweets: Shehla Rashid gets interim protection from arrest in sedition case
Next Story