കശ്മീരിലെ നിയന്ത്രണങ്ങൾ ഇനിയുമെത്ര നാൾ? –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കശ്മീരിലെ നിയന്ത്രണങ്ങൾ ഇനിയുമെത്ര നാൾ തുടരുമെന്ന് സുപ്രീകോടതി ചോ ദിച്ചു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയേ മതിയാകൂ എന്നും ജസ്റ ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞത് പ്രാബല്യത്തിൽവരുന്ന ഒക്ടോബർ 31നുശേഷം അതിനെതിരായ ഹരജികൾ പരിഗണിച്ചാൽമതിയെന്നും ഇതേ ബെഞ്ച് തീരുമാനിച്ചു.
ബെഞ്ചിെൻറ അധ്യക്ഷനായ ജസ്റ്റിസ് എൻ.വി. രമണയാണ് കശ്മീരിലെ നിയന്ത്രണങ്ങൾ ഇനിയുമെത്ര നാൾ തുടരുമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചത്. 99 ശതമാനവും നിയന്ത്രണമുക്തമാണെന്നായിരുന്നു മേത്തയുടെ മറുപടി.
