Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2022ഒാടെ കശ്​മീർ...

2022ഒാടെ കശ്​മീർ വിഷയത്തിന്​ പരിഹാരമാകും-രാജ്​നാഥ്​ സിങ്​

text_fields
bookmark_border
2022ഒാടെ കശ്​മീർ വിഷയത്തിന്​ പരിഹാരമാകും-രാജ്​നാഥ്​ സിങ്​
cancel

ലക്​നോ: 2022 ആകു​േമ്പാഴേക്കും കശ്​മീർ വിഷയത്തിന്​ പരിഹാരം കാണാൻ സാധിക്കു​െമന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. കശ്​മീരി​െല പ്രശ്​നങ്ങളോടൊപ്പം തീവ്രവാദത്തിനും തെക്ക്​ കിഴക്കൻ സംസ്​ഥാനങ്ങളിലെ കലാപങ്ങൾക്കും അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദം, നക്​സലിസം, കശ്​മീർ വിഷയം തുടങ്ങി  ധാരാളം ​പ്രശ്​നങ്ങൾ ഇവിടെയുണ്ട്​. എന്നാൽ ഇവ പരിഹരിക്കാൻ അധികം കാത്തിരിക്കേണ്ടി വരില്ല. 2022 ഒാട​ു കൂടി ഇവക്ക്​ പരിഹാരമാകുമെന്ന്​ ഉറപ്പു പറയാൻ സാധിക്കും. പുതിയ ഇന്ത്യക്കായി തങ്ങൾ പ്രതിജ്​ഞാബദ്ധരാണെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. ലക്​നോവിൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൃത്തിയുള്ള, ദാരി​ദ്ര്യം നിർമാർജനം ചെയ്​ത, അഴിമതി വിമുക്​തമായ, തീവ്രവാദ^ വംശീയ വിമുക്​തമായ ഇന്ത്യക്ക്​ വേണ്ടി പ്രതിജ്​ഞ ​െചയ്യണമെന്നും അദ്ദേഹം ആവശ്യ​െപ്പട്ടു. 1942ൽ നാം ക്വിറ്റ്​ ഇന്ത്യ പ്രതിജ്​ഞയെടുത്തു. 1947ൽ നമുക്ക്​ സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യത്തിന്​​ 70 വർഷങ്ങൾക്ക്​ ശേഷം എന്തുകൊണ്ട്​ നമുക്കത്​​ സാധിക്കില്ല. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കു​േമ്പാഴേക്കും പുതിയ ഇന്ത്യ സൃഷ്​ടിക്കുമെന്ന്​ പ്രതിജ്​ഞ​െയടുത്ത പ്രധാനമന്ത്രി ന​േരന്ദ്ര മോദിയെ അഭിനന്ദിക്കു​ന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാറുകൾ ഉണ്ടാക്കുന്നതിലല്ല, മറിച്ച്​  രാഷ്​ട്ര നിർമാണത്തിലും വികസനത്തിലുമാണ്​ ബി.ജെ.പി ആനന്ദം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhmalayalam newsNew IndiaIndependance
News Summary - Kashmir Problem has a solution By 2022 Says Rajnath singh -India News
Next Story