ബീഹാറിലെ ചോദ്യേപപ്പറിൽ കശ്മീരിെന രാജ്യമാക്കിയത് വിവാദമാകുന്നു
text_fieldsന്യൂഡൽഹി: ബീഹാറിലെ എഴാം ക്ലാസ ് വിദ്യാർഥികൾക്കുള്ള പരീക്ഷയിൽ കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന ചോദ്യം ഉൾപ്പെടുത്തിയത് വിവാദമാകുന്നു. അഞ്ച് രാജ്യങ്ങളിൽ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ പേര് എഴുതാനുള്ള ചോദ്യ വിഭാഗത്തിലാണ് കശ്മീരും ഉൾപ്പെട്ടിരിക്കുന്നത്. ചൈന, നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവക്കൊപ്പമാണ് കശ്മീരിനെ കുറിച്ചുള്ള ചോദ്യമാണ് വിവാദമായത്. ചൈനയിലെ ജനങ്ങളെ ചൈനീസ് എന്ന് വിളിക്കുന്നത് പോലെ കശ്മീരിലെ ജനങ്ങളെ എന്ത് വിളിക്കുമെന്നാണ് ചോദ്യം.
കേന്ദ്രസർക്കാറിെൻറ വിദ്യാഭ്യാസ പദ്ധതിയായ സർവ ശിക്ഷ അഭിയാൻ പ്രകാരമാണ് ബീഹാറിൽ പരീക്ഷകൾ നടത്തുന്നത്. പരീക്ഷകൾക്ക് ബീഹാർ വിദ്യാഭ്യാസ പദ്ധതി കൗൺസിലിെൻറ മേൽനോട്ടവുമുണ്ട്.
വൈശാലി ജില്ലയിലെ വിദ്യാർഥികളാണ് ഇൗ പ്രശ്നം വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്. എന്നാൽ ചോദ്യപേപ്പറിൽ അച്ചടി പിശകുണ്ടായെന്നാണ് വൈശാലി ജില്ലാ വിദ്യാഭ്യാസ ഒാഫീസർ നൽകുന്ന വിശദീകരണം.
