ശരീരം മുഴുവൻ വെടിയേറ്റനിലയിൽ സൈനികെൻറ മൃതദേഹം
text_fieldsശ്രീനഗർ: കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചുകൊന്നു. ടെറിേട്ടാറിയൽ ആർമി സൈനികനായ ഇർഫാൻ അഹ്മദ് മിർ (23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ ഷോപിയാനിലാണ് ശരീരം മുഴുവൻ വെടിയേറ്റനിലയിൽ മൃതദേഹം കണ്ടത്.
നിയന്ത്രണരേഖക്കടുത്ത ഗുറെയ്സിൽ എൻജിനീയറിങ് റെജിമെൻറിലാണ് ജോലി ചെയ്തിരുന്നത്. േഷാപിയാനിലെ സെസാൻ കീഗാം സ്വദേശിയാണ്. മൃതദേഹം കണ്ട് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ഇദ്ദേഹത്തിെൻറ കാറും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം അവധിക്ക് വീട്ടിലെത്തിയ ഇർഫാൻ വെള്ളിയാഴ്ച വൈകീട്ട് കാറിൽ പുറത്തുപോയതായി കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. പിന്നീട് തിരിച്ചുവന്നില്ല. ഇർഫാനെ ഭീകരർ തട്ടിക്കൊണ്ടുപോയതാണെന്ന് അധികൃതർ പറഞ്ഞു. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി, മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എന്നിവർ സംഭവത്തിൽ പ്രതിേഷധിച്ചു.
