പ്രഥമ കശ്മീർ മാരത്തണിൽ ഷേർ സിങ്ങും തംസി സിങ്ങും ജേതാക്കൾ
text_fieldsപ്രഥമ കശ്മീർ മാരത്തണിൽ പങ്കെടുക്കുന്ന ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല
ശ്രീനഗർ: പ്രഥമ കശ്മീർ മാരത്തണിൽ പുരുഷ വിഭാഗത്തിൽ ഷേർ സിങ്ങും വനിത വിഭാഗത്തിൽ തംസി സിങ്ങും ജേതാക്കളായി. രാജ്യത്തിനകത്തും പുറത്തുമുള്ള 2000ത്തോളം അത്ലറ്റുകളാണ് മാരത്തണിൽ പങ്കെടുത്തത്.
18-35 പ്രായ വിഭാഗത്തിൽ 2:23:22 എന്ന സമയം കുറിച്ചാണ് ഷേർ സിങ് വിജയിയായത്. മാൻ സിങ് രണ്ടാം സ്ഥാനത്തെത്തി. 3:03:25 എന്ന സമയം കുറിച്ചാണ് തംസി സിങ് വനിത വിഭാഗത്തിൽ ജേതാവായത്. വിജയികൾക്ക് ലഫ്. ഗവർണർ മനോജ് സിൻഹ സമ്മാനങ്ങൾ നൽകി. ഫുൾ മാരത്തൺ (42 കിലോമീറ്റർ), ഹാഫ് മാരത്തൺ (21 കിലോമീറ്റർ) വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഹാഫ് മാരത്തണിൽ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും ബോളിവുഡ് താരം സുനിൽ ഷെട്ടിയും പങ്കെടുത്തു.

