കശ്മീരിൽ വീണ്ടും പുലി ആക്രമണം; മൂന്നു വയസ്സുകാരനെ കൊന്നു
text_fieldsശ്രീഗർ: ജമ്മു-കശ്മീരിൽ പുലിയുടെ ആക്രമണത്തിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ മരണം. റ ിയാസി ജില്ലയിലെ മഹോറി ഗ്രാമത്തിൽ കഴിഞ്ഞദിവസം മൂന്നു വയസ്സുകാരനായ വസീം അക്രമിനെ യാണ് പുള്ളിപ്പുലി കൊലപ്പെടുത്തിയത്. ഡിസംബർ എട്ടിന് വനത്തിന് സമീപത്തെ മറ്റൊരു ഗ്രാമമായ ജംലാനിൽ പുലിയുടെ ആക്രമണത്തിൽ എട്ടു വയസ്സുകാരനായ റഹ്മത്ത് അലി കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ പുലി ആക്രമണത്തിൽ ഭീതിയിലാണിപ്പോൾ ഗ്രാമീണർ.
മൂന്നു വയസ്സുകാരൻ കൊല്ലപ്പെട്ടതോടെ പുലിയെ കണ്ടെത്താൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പകുതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർച്ചയായ ആക്രമണമുണ്ടായിട്ടും അധികൃതരുടെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതിനിടെ, പൂഞ്ച് ജില്ലയിൽ ബലാകോട്ട് പ്രദേശത്ത് കരടിയുടെ ആക്രമണത്തിൽ അധ്യാപകനായ മുഹമ്മദ് നസീറിന് (30) ഗുരുതര പരിക്കേറ്റു. പ്രദേശവാസികൾ ഇയാളെ രക്ഷപ്പെടുത്തി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
