കശ്മീരിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു
text_fieldsശ്രീനഗർ: കശ്മീരിൽ ബുധനാഴ്ച അർധരാത്രി പൊലീസ് നടത്തിയ റെയ്ഡിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു. ‘ഗ്രേറ്റർ കശ ്മീർ’ ഇംഗ്ലീഷ് പത്രത്തിലെ ഇർഫാൻ അമീൻ മാലികിനെയാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ വീട ്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി ഇർഫാനെ കണ്ടു. തുടർന്ന് മാതാപിതാക്കൾ ശ്രീനഗറിലെ മീഡിയ ഫെസിലിറ്റേഷൻ സെന്‍ററിലെത്തി വിവരം അറിയിക്കുകയായിരുന്നു.
പുൽവാമയിലെ ത്രാൽ മേഖലയിലാണ് ൈസന്യം പരിശോധന നടത്തിയത്. എന്തിനാണ് അറസ്റ്റെന്ന് അധികൃതർ വിശദീകരിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു. സി.ആർ.പി.എഫ് രാത്രി വീട്ടിലെത്തി ഇർഫാൻ മാലികിനോട് കൂടെ വരാൻ ആവശ്യപ്പെടുകയായിരുന്നെന്നും വീട്ടുകാർ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 നീക്കിയ ശേഷം ആദ്യമായി അറസ്റ്റിലാകുന്ന മാധ്യമപ്രവർത്തകനാണ് 26 കാരനായ ഇർഫാൻ മാലിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
