Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല്ലേറ്: തിവ്രവാദികൾക്കായുള്ള തിരച്ചിൽ നിർത്തി
text_fieldsbookmark_border
ശ്രീനഗർ: കശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികൾക്കു വേണ്ടി സൈന്യം നടത്തിയ തിരച്ചിൽ ജനക്കൂട്ടം നടത്തിയ കല്ലേറിനെത്തുടർന്ന് നിർത്തിവെച്ചു. ഹെഫ് ഗ്രാമത്തിലെ സൈനപോറ മേഖലയിലാണ് നിരവധി സുരക്ഷസൈനികരടങ്ങുന്ന സംഘം തിരച്ചിലിനെത്തിയത്. മേയ് നാലിന് തീവ്രവാദികൾ റോന്ത് ചുറ്റുന്ന സൈനികർക്കെതിരെ നടത്തിയ ആക്രമണത്തെ തുടർന്നുള്ള സംഘർഷത്തിൽ ഒരു ടാക്സി ഡ്രൈവർ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് സൈന്യം 4000ത്തോളം വരുന്ന സൈനികരെ ഉപയോഗിച്ച് 24 ഗ്രാമങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
ഗ്രാമങ്ങളിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ചിത്രീകരിച്ച വിഡിയോകൾ പുറത്തായതിനെ തുടർന്നാണ് സൈന്യം തീവ്രവാദികളുടെ ഒളിത്താവളങ്ങളെന്ന് കരുതുന്നയിടങ്ങളിൽ തിരച്ചിൽ നടത്തിയത്.

Next Story