Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി-ഷീ കൂടിക്കാഴ്​ച:...

മോദി-ഷീ കൂടിക്കാഴ്​ച: കശ്​മീർ ചർച്ചയായില്ല -ഇന്ത്യ

text_fields
bookmark_border
kashmir-issue
cancel

ന്യൂഡൽഹി: നരേന്ദ്രമോദി-ഷീ ജിങ്​ പിങ്​ കൂടിക്കാഴ്​ചക്കിടെ കശ്​മീർ ചർച്ചയായില്ലെന്ന്​ വിദേശകാര്യ സെക്രട്ടറി വിജയ്​ ഗോഖലെ. ക​ശ്​മീർ വിഷയം ഇരു രാജ്യങ്ങളും ഉയർത്തിയില്ല. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട്​ വ്യക്​തമാണ്​. കശ്​മീർ ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിലെ മഹാബലിപുരത്താണ്​ മോദി-ഷീ ജിങ്​ പിങ്ങ്​ കൂടിക്കാഴ്​ച നടന്നത്​. വ്യാപാര വിഷയങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചയായെന്നാണ്​ റിപ്പോർട്ടുകൾ. ഹൃദയവും ഹൃദയവും തമ്മിലുള്ള ചർച്ചകളാണ്​ നടക്കുകയെന്നാണ്​ ഉച്ചകോടിയെ കുറിച്ച്​ ചൈനീസ്​ പ്രസിഡൻറ്​ പറഞ്ഞത്​. പുതു യുഗത്തിൻെറ തുടക്കമെന്നാണ്​ മോദി ഉച്ചകോടിയെ വിശേഷിപ്പിച്ചത്​.

കശ്​മീർ പ്രശ്​നം അന്താരാഷ്​ട്രതലത്തിൽ ഉയർന്ന വന്നതിന്​ പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി. കശ്​മീരിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ വരികയാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ ചൈനീസ്​ പ്രസിഡൻറിൻെറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinanarendra modikashmirmalayalam newsindia news
News Summary - Kashmir issue not raised or discussed during India-China informal summit: Foreign Secy-India news
Next Story