കൊടും തണുപ്പിൽ വിറച്ച് കശ്മീർ
text_fieldsശ്രീനഗർ: ഡിസംബർ പടിവാതിൽക്കലെത്തി നിൽക്കെ തണുത്തുവിറച്ച് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കശ്മീർ. ശനിയാഴ്ച രാത്രി ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ശ്രീനഗറിൽ രേഖപ്പെടുത്തിയത്.
-2.1 ഡിഗ്രി സെൽഷ്യസ്. ഈ സീസണിൽ രാത്രി പതിവുള്ള സാധാരണ താപനിലയേക്കാൾ 1.2 ഡിഗ്രി കുറവാണിതെന്ന് ഞായറാഴ്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കി. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പുകളിലൊന്നായ തെക്കൻ കശ്മീരിലെ പഹൽഗാമിൽ -3.4 ഡിഗ്രി സെൽഷ്യസായിരുന്നു ഊഷ്മാവ്.
ബാരാമുല്ല ജില്ലയിലെ ഗുൽമാർഗിൽ -1.0, അനന്ത്നാഗ് ജില്ലയിലെ ഖാസിഗണ്ടിൽ -1.4, കുപ്വാരയിൽ -1.4, കോക്കർനാഗിൽ -0.4, ലഡാക്കിലെ ലേയിൽ -7.8, ദ്രാസിൽ -11.6 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഡിസംബർ ഏഴുവരെ വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

