Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കശ്​മീർ ഇന്ത്യയുടെ...

‘കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; താലിബാൻ മറ്റ്​ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല’

text_fields
bookmark_border
taliban
cancel

കാബൂൾ: കശ്​മീരിൽ പാകിസ്​താ​​​​െൻറ ഒപ്പം ചേർന്ന്​ ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ തള്ളി താലിബാൻ. മറ്റൊരു രാജ്യത്തി​​​​െൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്നത്​ തങ്ങളുടെ നയമാണെന്നും കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും താലിബാൻ വക്​താവ്​ സുഹൈൽ ശഹീൻ ഔദോഗിക മാധ്യമം വഴി വ്യക്തമാക്കി.

കശ്​മീർ പ്രശ്​നത്തിന്​ പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്​താവ്​ സബിഹുല്ല മുജാഹിദി​​​​െൻറ അവകാശവാദമാണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്​. അഫ്​ഗാനിൽ അധികാരം പിടിച്ചെടുത്താലുടൻ കശ്​മീർ അവിശ്വാസികളിൽ നിന്ന്​ മോചിപ്പിക്കുമെന്നും മുജാഹിദ്​ ആവർത്തിക്കുന്നുമുണ്ട്​. തുടർന്നാണ്​ വിശദീകരണവുമായി താലിബാൻ രംഗത്തുവന്നത്​.

നേരത്തേ അഫ്​ഗാ​​​​െൻറ പുനരുദ്ധാരണത്തിൽ ഇന്ത്യയുടെ സഹകരണത്തെ താലിബാൻ പ്രകീർത്തിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirTalibanindia newsIndia Newsinternal matter
News Summary - Kashmir is India’s internal matter, says Taliban; denies plan to target Delhi - India news
Next Story