ഇന്ത്യ–പാക് തർക്കത്തിൽ മധ്യസ്ഥതക്കില്ല –ചൈന
text_fields
ബെയ്ജിങ്: കശ്മീർ വിഷയം ഇന്ത്യയുടെയും പാകിസ്താെൻറയും ആഭ്യന്തര പ്രശ്നമാണെന്നും മധ്യസ്ഥതക്കില്ലെന്നും ചൈന. കശ്മീർ വിഷയത്തിൽ ചൈന മാധ്യസ്ഥ്യം വഹിക്കുമെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ചൈനയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക ഇടനാഴിയുെട പേരിൽ കശ്മീർ വിഷയത്തിൽ നിലപാട് മാറ്റില്ല. കശ്മീർ തർക്കം ഇന്ത്യ–പാക് ചരിത്രത്തിെൻറ ഭാഗമാണ്. ഉഭയകക്ഷി ചർച്ചയിലൂടെ വേണം പ്രശ്നം പരിഹരിക്കാൻ. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണം. ഇതിനു വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ചൈനീസ് വിദേശ മന്ത്രാലയം അറിയിച്ചു. പാക്–ചൈന സാമ്പത്തിക ഇടനാഴിയെ സംരക്ഷിക്കുന്നതിന് കശ്മീർ വിഷയത്തിൽ ചൈന മധ്യസ്ഥതക്ക് ശ്രമിക്കുന്നുവെന്നായിരുന്നു വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
