Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ വീണ്ടും...

കശ്​മീരിൽ വീണ്ടും ഗ്രനേഡ്​ ആക്രമണം; 10 പേർക്ക്​ പരിക്ക്​

text_fields
bookmark_border
കശ്​മീരിൽ വീണ്ടും ഗ്രനേഡ്​ ആക്രമണം; 10 പേർക്ക്​ പരിക്ക്​
cancel

ഷോപിയാൻ: കശ്​മീരി​െല ഷോപിയാനിൽ രാവിലെ ഉണ്ടായ ഗ്രനേഡ്​ ആക്രമണത്തിൽ പത്ത്​ പേർക്ക്​ പരിക്കേറ്റു. രണ്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കും എട്ട്​ പ്രദേശവാസികൾക്കുമാണ്​ പരിക്കേറ്റത്​. ജെയ്​ഷെ മുഹമ്മദാണ്​ സംഭവത്തിനു പിന്നിലെന്ന്​ പൊലീസ്​ ആരോപിച്ചു.

ഷോപിയാനിലെ ബത​പുര ചൗക്കിലാണ്​ സംഭവം. പ്രദേശത്തുണ്ടായിരുന്ന പൊലീസ്​ സംഘത്തിന്​ നേരെയാണ്​ തീവ്രവാദികൾ ഗ്രനേഡ്​ എറിഞ്ഞതെന്ന്​ പൊലീസ്​ പറയുന്നു. എന്നാൽ ഗ്രനേഡ്​ ലക്ഷ്യം തെറ്റി തെരുവിൽ പതിക്കുകയായിരുന്നു. 

പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റി. പ്രദേശത്ത്​ തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണെന്ന്​ അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം സി.ആർ.പി.എഫ്​ വാഹനത്തിനു നേരെ ഗ്രനേഡ്​ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ 10ാമത്തെ ആക്രമണമാണിത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsGrenad Attack
News Summary - Kashmir Grenade Attack -India news
Next Story