കശ്മീരിൽ മൂന്ന് ലശ്കറെ പ്രവർത്തകരെ ൈസന്യം വധിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീർ ബാരമുല്ല ജില്ലയിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലശ്കറെ ത്വയ്യിബ തീവ്രവാദികെള സുരക്ഷാ സേന വധിച്ചു. സോപോറിെല അമർഗട്ട് മേഖലയിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്.
രാത്രി രണ്ട് മണിയോട് കൂടി ഒരു വീടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലാരംഭിച്ചു. പുലര്‍ച്ചെ 5.55 ന് ആണ് ഏറ്റുമുട്ടല്‍ അവസാനിച്ചതെന്നും സൈന്യം വ്യക്തമാക്കി. തെരച്ചിലിനിടെ തീവ്രവാദികൾ ൈസനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ സേനയുെട ശക്തമായ തിരിച്ചടിയിൽ മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു. മൂന്ന് എ.കെ-47 റൈഫിൾസ് കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികൾ ലശ്കറെ ത്വയ്യിബ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
