Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലുമാസം കോവിഡ്​...

നാലുമാസം കോവിഡ്​ രോഗികളെ പരിചരിച്ചു; ഒടുവിൽ ഡോ. മുഹമ്മദ്​ അഷ്​റഫ്​ മരണത്തിന്​ കീഴടങ്ങി

text_fields
bookmark_border
നാലുമാസം കോവിഡ്​ രോഗികളെ പരിചരിച്ചു; ഒടുവിൽ ഡോ. മുഹമ്മദ്​ അഷ്​റഫ്​ മരണത്തിന്​ കീഴടങ്ങി
cancel

ശ്രീന​ഗർ: ജമ്മു-കശ്​മീരിൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർ ഒടുവിൽ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. മുഹമ്മദ് അഷ്‌റഫ് മിർ ആണ് ഞായറാഴ്​ച രാവിലെ മരിച്ചത്. കഴിഞ്ഞ നാല് മാസമായി കോവിഡ് രോ​ഗികളെ ചികിത്സിക്കുന്നതിൽ മുൻനിരയിൽ നിന്നയാളാണ് അഷ്‌റഫ് എന്ന് ആരോഗ്യ വകുപ്പ്​ അധികൃതർ അറിയിച്ചു.

ഡോ. അഷ്‌റഫി​െൻറ സ്രവ സാമ്പിൾ പരിശോധനഫലം പോസിറ്റിവായതിനെ തുടർന്ന് ശ്രീനഗറിലെ ഷേർ കശ്മീർ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഞായറാഴ്​ച രാവിലെ മരിക്കുകയായിരുന്നു. ഡോ. അഷ്‌റഫി​െൻറ മരണം കോവിഡ്​ പ്രതിരോധ പ്രവർത്തകരെ ദുഃഖത്തിലാഴ്​ത്തി. അദ്ദേഹത്തി​െൻറ മരണത്തില്‍ പ്രമുഖ രാഷ്​ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

നേരത്തെ, ദൽഹിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. ജാവേദ്​ അലി, ഡോ. ബാബ സാഹേബ്​ അംബേദ്​കർ ആശുപത്രിയിലെ ഡോ. ജോഗീന്ദർ ചൗധരി എന്നിവർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathjammu kashmir news​Covid 19
News Summary - Kashmir Doctor Dies Of Covid, Had Treated Infected Patients For 4 Months
Next Story