Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിക്കേറ്റവർക്കിടയിൽ...

പരിക്കേറ്റവർക്കിടയിൽ മക​െൻറ മൃതദേഹം; ഹൃദയം തകർന്ന്​ ഡോക്​ടർ

text_fields
bookmark_border
പരിക്കേറ്റവർക്കിടയിൽ മക​െൻറ മൃതദേഹം; ഹൃദയം തകർന്ന്​ ഡോക്​ടർ
cancel
ശ്രീനഗര്‍: പ​ുൽവാമയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ച ഡോക്ടർ അവസാനം കണ്ടത് മക​​െൻറ മൃതദേഹം. ഡോ. അബ്​ദുൽ ഗനി ഖാ​​െൻറ 15കാരനായ മകൻ ഫൈസാന്‍ അഹ്​മദ് ഖാനാണ് മരിച്ചത്​. പ്രതിഷേധക്കാരും സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിനിടെയുണ്ടായ കല്ലേറിലാണ്​ പത്താംക്ലാസുകാരനായ ഫൈസാന്​ പരിക്കേറ്റത്​.

ഏറ്റുമുട്ടലില്‍ ത​​െൻറ മകൻ ഉള്ളതായി അദ്ദേഹം അറിഞ്ഞിരുന്നില്ല. പരിക്കേറ്റ നിരവധി പേർക്കൊപ്പമാണ്​ ​മകനെയും ഡോ. അബ്​ദുൽ ഗനി ഖാ​ൻ ജോലി ചെയ്​ത പ​ുൽവാമ  ജില്ല ആശുപത്രിയിലെത്തിച്ചത്​. അതിനു മുമ്പ്​  രാജ്പോര ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

പരിക്കേറ്റവരെ ചികിത്സിച്ച് വീട്ടിലെത്തിയതായിരുന്നു ഡോ. ഖാൻ. ഉടന്‍ ആശുപത്രിയിലെത്താന്‍ ഫോണ്‍ വിളിയെത്തി. അവിടെ​െവച്ചാണ്​ അദ്ദേഹം മക​​െൻറ മരണവാര്‍ത്തയറിഞ്ഞത്​.  ‘‘വെടിയേറ്റ ഫൈസാ​നെ ആശുപത്രിയിൽ എത്തിക്കുമ്പോള്‍തന്നെ ഗുരുതരമായി പരിക്കേറ്റിരുന്നു. ​സഹപ്രവർത്തകർ സജീവമായി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്യാഹിത വിഭാഗത്തിൽവെച്ചാണ് അദ്ദേഹം മൃതദേഹം കണ്ടത്. ആ കാഴ്ച സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു’’ -ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. റാഷിദ് പര പറഞ്ഞു.  ​െഫെസാ​​െൻറ  മൃതദേഹം സ്വദേശമായ ലാഡൂവിലേക്ക് കൊണ്ടുപോയി. അവിടെ നൂറുകണക്കിന്​ ആളുകളുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKashmir DoctorSon Death
News Summary - Kashmir Doctor Declares Bullet-Riddled Son Dead- india news
Next Story