Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീര്‍ വിദ്യാര്‍ഥികളെ സഹപാഠികള്‍ മര്‍ദിച്ചു

text_fields
bookmark_border
കശ്മീര്‍ വിദ്യാര്‍ഥികളെ സഹപാഠികള്‍ മര്‍ദിച്ചു
cancel

ചണ്ഡിഗഢ്: ഹരിയാനയിലെ ഝാജര്‍ ജില്ലയിലെ സ്വകാര്യ കോളജില്‍ ആറ് കശ്മീര്‍ വിദ്യാര്‍ഥികളെ സഹപാഠികളായ ഒരുസംഘം മര്‍ദിച്ചു.
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തത്തെുടര്‍ന്നാണ് സംഘട്ടനം അരങ്ങേറിയത്. കശ്മീരില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിയെ ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി ‘ഭീകരന്‍’ എന്ന് വിളിച്ചതോടെയാണത്രെ ഇരുവരും തര്‍ക്കം തുടങ്ങിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇതോടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിവിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങി. ജമ്മു കശ്മീരില്‍നിന്നുള്ള 70ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചതായി കശ്മീര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kashmir conflict
Next Story