കശ്മീരിൽ അംഗീകാരമില്ലാത്ത ചാനലുകൾ; നടപടിയെടുക്കേണ്ട ചുമതല പ്രാദേശിക ഭരണ സംവിധാനത്തിന് –കേന്ദ്രം
text_fieldsന്യൂഡൽഹി: അംഗീകാരമില്ലാത്ത പാകിസ്താൻ ചാനൽ പരിപാടികൾ കശ്മീരിൽ എത്തിക്കുന്നതിനെതിരെ നടപടിയെടുക്കേണ്ട ചുമതല സംസ്ഥാനത്തെ പ്രാദേശിക ഭരണ സംവിധാനത്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേബിൾ ഒാപറേറ്റർമാരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതടക്കം നടപടികൾ സ്വീകരിക്കണം. അനധികൃതമായി വാർത്തകളും പരിപാടികളും ലഭ്യമാക്കുന്നത് കേന്ദ്ര സർക്കാർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെ അയക്കാറുണ്ടെന്നും കേന്ദ്ര മന്ത്രി രാജ്യവർധൻ റാത്തോഡ് അറിയിച്ചു.
അനധികൃത ചാനൽ സംവിധാനത്തെ കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്. അനധികൃത ചാനലുകൾ ശ്രദ്ധയിൽ പെട്ടാൽ ജില്ല കലക്ടർക്കോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഉപകരണങ്ങൾ കണ്ടുകെട്ടി നിയമനടപടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ കേബിൾ െനറ്റ്വർക്കിലൂടെ 50ലേെറ സൗദി, പാക് ചാനലുകൾ താഴ്വരയിൽ എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കേന്ദ്രത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
