കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പില്ല; പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ
text_fieldsന്യൂഡൽഹി: നിയമസഭ പിരിച്ചുവിട്ടിട്ടും ജമ്മു-കശ്മീരിൽ ലോക്സഭ തെരഞ്ഞെടുപ്പിനെ ാപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതിൽ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ പ ാർട്ടികൾ രംഗത്തുവന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി വിളിച്ചുചേർത്ത വാ ർത്തസമ്മേളനത്തിൽ സ്ഥാനാർഥികൾക്ക് സുരക്ഷ നൽകാൻ കഴിയാത്തതുകൊണ്ടാണ് നിയമസ ഭ തെരഞ്ഞെടുപ്പ് നടത്താത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ ന്യായീകരിച്ചു. കേവലം ആറു ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുെപ്പന്നും അനന്ത്നാഗ് ലോക്സഭ മണ്ഡലത്തിൽ മാത്രം മൂന്നു ഘട്ടങ്ങളിലായിട്ടാണ് വോെട്ടടുപ്പ് നടത്തുകയെന്നും കമീഷൻ അറിയിച്ചു.
ജമ്മു-കശ്മീരിൽ കഴിഞ്ഞ ജൂണിൽ ബി.ജെ.പിയും പി.ഡി.പിയും തമ്മിലുള്ള സഖ്യം പിരിഞ്ഞശേഷം കേന്ദ്ര സർക്കാർ നിയമസഭ പിരിച്ചുവിട്ട് ഗവർണർ ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പരിേശാധിക്കാൻ സംസ്ഥാനം സന്ദർശിച്ചുവെന്നും ഇൗയിടെയുണ്ടായ സംഭവവികാസങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ അഭിപ്രായവും ഇതോടൊപ്പം പരിഗണിച്ചുവെന്നും അതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും അറോറ പറഞ്ഞു.
കമീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകർ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുമെന്നും അതനുസരിച്ച് നിയമസഭ െതരഞ്ഞെടുപ്പിെൻറ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും അറോറ പറഞ്ഞു. എന്നാൽ, കമീഷെൻറ തീരുമാനത്തെ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല രൂക്ഷമായി വിമർശിച്ചു. നിയമസഭ തെരെഞ്ഞടുപ്പ് നടത്താതിരുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനും തീവ്രവാദികൾക്കും ഹുർറിയത്തിനും കീഴടങ്ങിയെന്നും ഉമർ കുറ്റപ്പെടുത്തി.
ഒരു മണ്ഡലം; വോെട്ടടുപ്പ് മൂന്നു ദിവസം
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ അനന്ത്നാഗ് ലോക്സഭ മണ്ഡലത്തിൽ വോെട്ടടുപ്പ് മൂന്നു ഘട്ടങ്ങളിൽ. ഒരു മണ്ഡലത്തിലെ വോെട്ടടുപ്പ് മൂന്നു ദിവസമായി പൂർത്തിയാക്കാനുള്ള തെരഞ്ഞെടുപ്പു കമീഷെൻറ തീരുമാനം അസാധാരണം.
പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തിയാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അനന്ത്നാഗിൽനിന്ന് വിജയിച്ചത്. പി.ഡി.പി^ബി.ജെ.പി സഖ്യത്തിെൻറ മുഖ്യമന്ത്രിയാകാൻ 2016 ജൂണിൽ മഹ്ബൂബ എം.പി സ്ഥാനം രാജിവെച്ചതിനുശേഷം അവിടെ തെരഞ്ഞെടുപ്പു നടത്താൻ കഴിഞ്ഞിട്ടില്ല. സുരക്ഷ സാഹചര്യങ്ങൾ മുൻനിർത്തി മൂന്നുവർഷം ഉപതെരഞ്ഞെടുപ്പു നടത്താൻ കഴിയാത്ത മണ്ഡലമായി അനന്ത്നാഗ് ചരിത്രത്തിൽ ഇടംപിടിച്ചു.
ആറു മണ്ഡലങ്ങളുള്ള ജമ്മു-കശ്മീരിൽ അഞ്ചു ഘട്ടമായാണ് വോെട്ടടുപ്പ്. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പു മാത്രം നടത്താനുള്ള തെരഞ്ഞെടുപ്പു കമീഷെൻറ തീരുമാനം കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പി.ഡി.പി^ബി.ജെ.പി സഖ്യം തകർന്ന് സർക്കാർ വീണതിനുശേഷം ഒരു വർഷമായി സംസ്ഥാനം ഗവർണറുടെയും രാഷ്ട്രപതിയുടെയും ഭരണത്തിനു കീഴിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
