Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Altaf
cancel
Homechevron_rightNewschevron_rightIndiachevron_rightകാസ്​ഗഞ്ച്​ കസ്റ്റഡി...

കാസ്​ഗഞ്ച്​ കസ്റ്റഡി മരണം; പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം തന്നെയെന്ന്​, പ്രതിപക്ഷ പ്രതിഷേധം

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്​ഗഞ്ചിൽ പൊലീസ്​ കസ്റ്റഡിയി​ലി​രിക്കെ മരിച്ച യുവാവിന്‍റെ ​പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്ത്​. യുവാവ്​ തൂങ്ങിമരിച്ചതാണെന്ന്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മജിസ്​ട്രേറ്റ്​ അന്വേഷണത്തിനും ഉത്തരവിട്ടു.

22കാരനായ അൽത്താഫിനെയാണ്​ പൊലീസ്​ സ്​റ്റേഷന​ിലെ വാഷ്​റൂമിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ജാക്കറ്റിലെ ചരടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസിന്‍റെ അനാസ്​ഥയെന്ന്​ ചൂണ്ടിക്കാട്ടി അഞ്ച്​ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​ ചെയ്​തിരുന്നു.

പ്രദേശ​ത്തെ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയതിന്​ പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ്​ അൽത്താഫ​ിനെ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. ​അതേസമയം, അൽത്താഫി​േന്‍റത്​ തൂങ്ങിമരണമല്ല കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. 'തിങ്കളാഴ്ച വൈകിട്ട്​ എന്‍റെ മകനെ ഞാൻ പൊലീസിന്​ കൈമാറിയിരുന്നു. 24 മണിക്കൂറിന്​ ശേഷം മകൻ തൂങ്ങിമരിച്ചുവെന്ന്​ അവർ അറിയിക്കുകയായിരുന്നു' -അൽത്താഫിന്‍റെ പിതാവ്​ ചാന്ദ്​ മിയാൻ പറഞ്ഞു. പൊലീസ്​ അന്വേഷണത്തിൽ തൃപ്​തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽത്താഫിന്‍റെ മരണത്തിൽ പ്രതിഷേധവുമായി പ്രതികൾ രംഗത്തെത്തിയിരുന്നു. യു.പിയിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ബി.ജെ.പി ഭരണത്തിന്​ കീഴിൽ ക്രമസമാധാന നില തകർന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Custodial DeathUP PoliceAltaf Miya deathKasganj Custody Death
News Summary - Kasganj case Postmortem report confirms hanging as cause of death
Next Story