Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദി സീരിയൽ താരം പാർഥ്​ സംതാന്​ കോവിഡ്​

text_fields
bookmark_border
ഹിന്ദി സീരിയൽ താരം പാർഥ്​ സംതാന്​ കോവിഡ്​
cancel

ന്യൂഡൽഹി: ഹിന്ദി സീരിയൽ താരം പാർഥ്​ സംതാന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഏക്​ത കപൂറി​​​െൻറ കസൗട്ടി സിന്ദഗി കേ 2 വിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ്​ രോഗം സ്​ഥിരീകരിച്ചത്​. ‘കൈസി യേ യാരിയാൻ’ എന്ന സീരിയലിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ്​ പാർഥ്​. 

തുടർന്ന്​ സഹതാരങ്ങളോടും അണിയറ പ്രവർത്തകരോടും കോവിഡ്​ പരിശോധനക്ക്​ വിധേയമാകാൻ നിർദേശിച്ചു. മുംബൈ ഫിലിം സിറ്റിയിൽ നടന്നുകൊണ്ടിരുന്ന സീരിയലി​​​െൻറ ഷൂട്ടിങ്​ നിർത്തിവെച്ചു. 

കസൗട്ടി സിന്ദഗി കേ 2വിൽ പ്രധാന കഥാപാത്രമായ അനുരാഗ്​ ബസു എന്ന കഥാപാത്രത്തെയാണ്​ പാർഥ്​ അവതരിപ്പിക്കുന്നത്​. കഴ​ിഞ്ഞമാസം ഷൂട്ടിങ്​ തുടങ്ങിയതോടെ ഹൈദരാബാദിൽനിന്ന്​ മുംബൈയിൽ എത്തിയതായിരുന്നു താരം. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kasautii Zindagii Kay 2 Actor Parth Samthaan Tests Positive For Covid -India news
Next Story